ആലപ്പുഴ ചേർത്തല വാരനാട് ജംങ്ഷനിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 9 പേർക്ക് പരുക്ക് . ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.
ചേർത്തലയിൽ നിന്നും കോട്ടയത്തേക്ക് പോകുവായിരുന്നു സ്വകാര്യ ബസും കോട്ടയം ഭാഗത്തുനിന്നും ചേർത്തല ഭാഗത്തേക്ക് വരുന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയിൽ ഉള്ളവർക്ക് ആളപായം ഒന്നും ഇല്ലെന്നാണ് റിപ്പോർട്ട്
















