ജോലിക്ക് ഭൂമി അഴിമതി കേസില്‍ ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനും കുടുബത്തിനും തിരിച്ചടി. ലാലുവിനും ഭാര്യ റാബ്രി ദേവിക്കും മക്കള്‍ക്കും എതിരെ ഡല്‍ഹി റോസ് അവന്യു കോടതി കുറ്റം ചുമത്തി.
കുടുംബം ക്രിമിനല്‍ സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിച്ചു എന്ന് കോടതി വ്യക്തമാക്കി. ലാലു കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ നിമനങ്ങള്‍ക്ക് കൈക്കൂലിയായി ഭൂമി കൈപ്പറ്റിയെന്നാണ് കേസ്.
ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ഉൾപ്പെടെ 78 പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നത്.
ലാലു യാദവിന്‍റെ ഭാര്യ റാബറി ദേവി, മകനും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവരും കേസിൽ പ്രതികളാണ്.
ലാലു യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ, നിയമനങ്ങൾക്കു കോഴയായി ഉദ്യോഗാർഥികളിൽ നിന്നു ഭൂമി തുച്ഛ വിലയ്ക്ക് കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ എഴുതി വാങ്ങിയെന്നാണു കേസ്.
പരസ്യങ്ങളോ വിജ്ഞാപനങ്ങളോ ഇല്ലാതെ രഹസ്യമായാണു നിയമനങ്ങൾ നടത്തിയതെന്നും സിബിഐ കണ്ടെത്തിയിരുന്നു. 2022 മേയ് 18നാണ് സിബിഐ കേസ് റജിസ്റ്റർ ചെയ്തത്.
















