IFFKയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് അമ്മ നല്‍കിയ ഡിന്നര്‍, വലിയ വിവാദത്തിന് വഴിവെച്ചതോടെ ഇന്നലെ നടന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അംഗങ്ങള്‍ പൊട്ടിത്തെറിച്ചു. അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും സമറ്റു ഭാരവാഹികള്‍ക്കും എന്താണധികാരം എന്നതിനെ ചൊല്ലിയം തര്‍ക്കങ്ങളും ന്യായീകരണങ്ങലുമുണ്ടായി. ചെലവഴിച്ച പണം തിരികെ നല്‍കാമെന്നു പറഞ്ഞ് ജനറല്‍ സെക്രട്ടറി വിവാദത്തില്‍ നിന്നും തലയൂരാന്‍ ശ്രമിച്ചതും ചര്‍ച്ചകള്‍ക്കു വഴിവെച്ചു. ഡിന്നര്‍ നടത്തിയത് അമ്മയുടെ ചീത്തപ്പേര് ഒഴിവാക്കാന്‍ വേണ്ടിയാണെന്ന വിവാദ പരാമര്‍ശനം കുക്കു പരമേശ്വരന്‍ നടത്തിയെന്നാണ് സൂചന. ഇതിനു പുറമേ മൊബൈല്‍ ഫോണ്‍ വിവാദവും കത്തിക്കയറി. മൈജിയെ ഒഴിവാക്കി ഓക്‌സിജനെ അമ്മയുടെ ഡിജിറ്റല്‍ പാര്‍ട്ണര്‍ ആക്കിയതില്‍ തിരിമറിയുണ്ടെന്നായിരുന്നു ചര്‍ച്ച.
എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടന്‍ ജോയ് മാത്യുവും മറ്റു ചില നടന്‍മാരും ഗംഭീരമായി ചര്‍ച്ച നടത്തിയെന്നാണ് അറിയുന്നത്. പത്തു പേര്‍ പ്രതിപക്ഷത്തുണ്ടെന്നാണ് സൂചന. ഫിലിം ഫെസ്റ്റിവലില്‍ 5 ലക്ഷം രൂപ ചെലവാക്കി ഡിന്നര്‍ നടത്തിയെന്നത് അംഗീകരിക്കാനാവില്ല എന്നു തന്നെയാണ് കട്ടായം പറഞ്ഞത്. എന്നാല്‍, തെറ്റിദ്ധരിപ്പിച്ചാണ് പണം പാസാക്കി എടുത്തത്. പിന്നീട് ഇത് മനസ്സിലാക്കിയപ്പോള്‍ കമ്മിറ്റി അംഗങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. 25 വര്‍ഷമായിട്ട് ഇത്തരമൊരു പരിപാടി നടത്തിയിട്ടില്ല. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ പണം ചെലവഴിച്ചിട്ടുള്ളൂ. അതിനു മുമ്പ് ഫെഫ്ക്കയുമായി ചേര്‍ന്ന് ഫിലിം ഫെസ്റ്റിവലിന് ചില പരിപാടികള്‍ ചെയ്തിട്ടുള്ളതല്ലാതെ ഇന്നസെന്റ് നേതൃസ്ഥാനത്തേക്ക് വന്നതിനു ശേഷം ഇതുവരെയും ചാരിറ്റി മാത്രമാണ് ചെയ്തിട്ടുള്ളത്.
അല്ലാതെ മറ്റൊരു പരിപാടികള്‍ക്കു പണം ചെലവഴിക്കാന്‍ പാടില്ലെന്നാണ് തീരുമാനം. എന്നാല്‍, മന്ത്രി സജി ചെറിയാന് വാക്കു കൊടുത്തുപോയി എന്നാണ് കുക്കു പരമേശ്വരന്‍ പറയുന്നത്. അതിനു ശേഷമാണ് 5 ലക്ഷം രൂപ വകമാറ്റി ചെലവാക്കിയത്. ഇതിനെ കുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും ഭാരവാഹികള്‍ മൗനപാലിച്ചു. ഒഴിഞ്ഞു മാറുകയും ചെയ്തു. ഇതാണ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിവാദവും, തര്‍ക്കവുമൊക്കെ ഉണ്ടായത്. ഒരു എക്‌സിക്യൂട്ടീവ് അംഗം പറഞ്ഞത്, ഭംക്ഷണം കഴിച്ചു പോയതല്ലേ ഇനി എന്തു ചെയ്യാനാകും എന്നാണ്. അതിന് ജോയി മാത്യു പറഞ്ഞത് ഇങ്ങനെയാണ്. ‘അതെ ആ തിന്നതാണ് പ്രശ്‌നം. ആ തിന്നത് അമ്മയുടെ പൈസയാണ്. അമ്മയില്‍ പല ആളുകളും തൊണ്ടപൊട്ടിയും, സ്റ്റേജ് ഡാന്‍സ് ചെയ്തും പെര്‍ഫോം ചെയ്തും ഉണ്ടാക്കി വെച്ച പൈസയാണ്.’
ഏഴുമാസത്തോളം ഇന്നു വരെ താരസംഘടനയായ അമ്മയ്ക്ക് ഒരു പ്രോഗ്രാം കൊണ്ടുവന്ന് പൈസ ഉണ്ടാക്കാന്‍ കഴിയാത്ത ഈ കമ്മിറ്റി അംഗങ്ങളാണ് ഈ പണം ധൂര്‍ത്ത് നടത്തിയിരിക്കുന്നത്. അമ്മ എക്‌സിക്യൂട്ടീവിലെ എതിര്‍ ശബ്ദം ശക്തമായി ഉയര്‍ന്നു. ഇതോടെ സെക്രട്ടറി ആ പണം തിരികെ തന്നേക്കാം എന്നായി. ചെയ്തത് തെറ്റാണെന്ന് ഉറപ്പിക്കുന്നതായിരുന്നു ആ മറുപടി. പ്രശ്‌നങ്ങള്‍ തീര്‍ക്കാം എന്നായിരുന്നു സെക്രട്ടറിയുടെ നിലപാട്. എന്നാല്‍, ഒരു എക്‌സിക്യൂട്ടീവ് അംഗമായ സിജോ വര്‍ഗീസ് കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കുകയും, അമ്മയുടെ ബൈലോ പ്രകാരമുള്ള കാര്യങ്ങള്‍ പറയുകയും ചെയ്തു. അമ്മയുടെ ബൈലോയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞു സ്ഥാപിക്കാനുള്ള നടപടിയും അമ്മ ഭാരവാഹികളില്‍ നിന്നുണ്ടായി. വൈസ്പ്രസിഡന്റ്മാര്‍ക്ക് ഒരു അധികാരവും ഇല്ലെന്ന് സ്ഥാപിക്കാനായിരുന്നു ഇത്. രണ്ടര മണിക്കൂറെടുത്താണ് ഇത് നടത്തിയത്. സെക്രട്ടറിയും പ്രസിഡന്റിനുമാണ് അധികാരം.
ജനറല്‍ സെക്രട്ടറിക്കാണ് പൂര്‍ണ്ണ അധികാരം. ട്രഷറര്‍ക്കും അധികാരമില്ല എന്ന നിലയിലേക്ക് വക്കീലിനെക്കൊണ്ട് പറയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് മൊബൈല്‍ വിവാദം വലിയ രീതിയില്‍ ചര്‍ച്ചയായത്. ഡിജിറ്റല്‍ പാര്‍ട്ണര്‍ എന്ന രീതിയില്‍ ഒരു സര്‍ട്ടിഫിക്കറ്റ് ഓക്‌സിജന്‍ കമ്പനിക്ക് അടിച്ചു നല്‍കി. മൈജിയെ ഒഴിവാക്കിയാണ് ഇത് ചെയ്തത്. ഇതിലും വലിയ അഴിമതിയുണ്ടെന്നാണ് പലരും പറയുന്നത്. കൈക്കൂലി എന്ന രീതിയില്‍ ആയിരുന്നു ഫോണ്‍ നല്‍കിയത്. ടിനിടോം, ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ, കൈലാഷ്, സിജോ വര്‍ഗീസ് എന്നിവര്‍ ആരും ഫോണ്‍ വാങ്ങിയിട്ടില്ല. മറ്റുള്ള നടന്‍മാരും ഫോണ്‍ കൈക്കൂലി എന്ന രീതിയില്‍ നല്‍കിയ ഫോണ്‍ വാങ്ങിയില്ല. ഫോണ്‍ വാങ്ങിയവരുടെ പേരുകള്‍ എഴുതി വെച്ചാണ് നല്‍കിയത്.
ഫിലിം ഫെസ്റ്റിവലിന് ഡിന്നര്‍ നടത്താനുള്ള കാരണമായി പറയുന്നത്, അമ്മ എന്ന് ഗൂഗിളില്‍ അടിച്ചു നോക്കിയാല്‍ വരുന്നത് വളരെ മോശമായ രീതിയിലുള്ള വിവരങ്ങളാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും, സ്ത്രീകളുമായുള്ള വിഷയങ്ങളുമാണ് വരുന്നത്. ഇത് അമ്മയുടെ പേരുദോഷത്തിന് കാരണാകുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഡിന്നര്‍ നല്‍കിയത്. ജനറല്‍ സെക്രട്ടറി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വലിയ വിഷയത്തിലേക്ക് പോകുമെന്നുറപ്പാണ്. ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അമ്മയിലെ അംഗങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ച നടക്കുകയാണ്. ഇതു കൂടാതെ, എ.ഐ ചിത്രീകരണത്തിനു ചെലവഴിച്ച 25,000 രൂപയെ കുറിച്ചു അന്വേഷിക്കണമെന്നും കമ്മിറ്റിയില്‍ ചര്‍ച്ച ഉണ്ടായി. കണക്കുകള്‍ അവതരിപ്പിക്കുമ്പോള്‍ പത്തു വര്‍ഷത്തെ കണക്ക് അവതരിപ്പിക്കണം. അതിന് ഓഡിറ്റ് നടത്തണം. നിലവില്‍ രണ്ടു മാസത്തെ കണക്കുകള്‍ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്.
അമ്മ നിലവില്‍ ചെയ്തു വെച്ചിരിക്കുന്ന നല്ല പ്രവൃത്തികള്‍ ഹൈലൈറ്റ് ചെയ്യുമ്പോഴാണ് ഇത്തരം നെഗറ്റീവ് കാര്യങ്ങള്‍ ഉണ്ടാകുന്നത്. അമ്മയുടെ പണമെടുത്ത് ധൂര്‍ത്തടിക്കുന്ന സംഭവം തന്നെയാണ് ഡിന്നര്‍ നടത്തിയത്. ഇതിനെ ന്യായീകരിക്കുന്ന സെക്രട്ടറിയും പ്രസിഡന്റും പറയുന്നത് അംഗീകരിക്കാനാവില്ല എന്നു തന്നെയാണ് പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നത്. കഴിഞ്ഞ ഓണത്തിന് കിറ്റ് നല്‍കിയത് നല്ല കാര്യമാണ്. ഇത്തവണ ക്രിസ്തുമസ് കേക്ക് വീടുകളില്‍ എത്തിച്ചു. അതില്‍ ഒരു രൂപ പോലും അമ്മയ്ക്ക് ചെലവായില്ല. ഓണത്തിന് കിറ്റു വിതരണം ചെയ്തതിലും, സദ്യ നടത്തിയതിലും നിസ്സാര പൈസയേ ചെലവായിട്ടുള്ളൂവെന്നും അംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞു.
CONTENT HIGH LIGHTS; Amma dinner controversy: Officials say they tried to change Amma’s bad name; Joy Mathew says he won’t allow money he made by breaking his throat and dancing on stage to be squandered
















