സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ക്ക് പകരം ‘കേരളം’ എന്നാക്കണമെന്ന വിഷയത്തിൽ പിന്തുണ അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കൂടാതെ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കത്തയച്ചിരിക്കുകയാണ്.
2024 ജൂണിൽ ‘കേരള’ എന്ന പേര് ഔദ്യോഗിക രേഖകളിൽ ‘കേരളം’ ആയി മാറ്റുന്നതിനുള്ള പ്രമേയം കേരള നിയമസഭ പാസാക്കിയിരുന്നു. എന്നിരുന്നാലും സർക്കാർ രേഖകളിൽ ഇന്നും ഇംഗ്ലീഷിൽ ഗവൺമെൻറ് ഓഫ് കേരള എന്നുതന്നെയാണ് കൊടുത്തിരിക്കുന്നത്.
ഇത് കേരളം എന്ന ആക്കണം എന്നും ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും ‘കേരളം’ എന്ന പേര് തിരിച്ചുപിടിച്ച് എല്ലാ രേഖകളിലും ഒരേപോലെയാക്കാൻ മലയാളികൾക്ക് കഴിഞ്ഞില്ല എന്നുമാണ് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെടുന്നത്.
















