കാമം ഒരു മനുഷ്യനെ എത്രത്തോളം മൃഗീയമാക്കാം എന്നതിന്റെ ഭീതിദമായ ഉദാഹരണങ്ങളാണ് നമുക്ക് ചുറ്റും നിത്യേനയെന്നോണം സംഭവിക്കുന്നത്. പ്രായഭേദമന്യേ, പിഞ്ചുകുഞ്ഞുങ്ങൾ മുതൽ അവശതയനുഭവിക്കുന്ന വയോധികർ വരെ ഈ ക്രൂരതയ്ക്ക് ഇരയാകുന്നു എന്നത് ഒരു സമൂഹമെന്ന നിലയിൽ നാം ലജ്ജിക്കേണ്ട കാര്യമാണ്.
വിവേകം നശിക്കുന്ന നിമിഷങ്ങളിൽ, തങ്ങൾ ചെയ്യുന്നത് എത്ര വലിയ പാപമാണെന്നോ അത് തകർക്കുന്നത് ഒരു ജീവിതമാണെന്നോ ചിന്തിക്കാൻ പോലും പലർക്കും സാധിക്കുന്നില്ല. ഇത്തരത്തിൽ കാമഭ്രാന്ത് മൂത്ത ഒരു കൗമാരക്കാരൻ നടത്തിയ ക്രൂരമായ കൊലപാതകമാണ് കഴിഞ്ഞ ജനുവരിയിൽ ബംഗളൂരുവിനെ നടുക്കിയത്. വെറുമൊരു അപകടമരണമെന്ന് ലോകം കരുതിയ ഒന്നിന് പിന്നിൽ ആസൂത്രിതമായ ഒരു കൊലപാതകത്തിന്റെ ചോരമണമുണ്ടെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.
ബംഗളൂരു നഗരത്തിലെ രാമമൂർത്തി നഗർ. സമയം രാത്രി ഒൻപത് മണി. സുബ്രഹ്മണ്യ ലേഔട്ടിലെ അപ്പാർട്ട്‌മെന്റ് സമുച്ചയം. അവിടെയായിരുന്നു 34-കാരിയായ ഷർമിള എന്ന സോഫ്റ്റ്‌വെയർ എൻജിനീയർ തനിച്ചു താമസിച്ചിരുന്നത്. തൊട്ടപ്പുറത്തു 18 വയസ്സുകാരനായ കർണൻ കുറേയും താമസിച്ചിരുന്നത്. എന്നാൽ ഷർമിള ഒരിക്കലും കരുതിക്കാണില്ല തൊട്ടപ്പുറത്തു താൻ അനിയനെ പോലെ കരുതിയ 18 കാരൻ ആയിരിക്കും തന്റെ അന്തകൻ എന്ന്.
അന്നത്തെ ദിവസം ഷർമിളയുടെ ഫ്ലാറ്റിലെ സ്ലൈഡിംഗ് ജനാലകൾ പൂട്ടാൻ മറന്നതായിരുന്നു അവളുടെ മരണത്തിലേക്ക് പോകാൻ ഉള്ള പ്രധാന കാരണം. ഈ സാഹചര്യം മുതലെടുത്താണ് അയൽപക്കത്തെ 18-കാരനായ കർണൽ കുറേ എന്ന വിദ്യാർത്ഥി ഉള്ളിലേക്ക് കടന്നത്. എല്ലാവരുടെയും മുന്നിൽ മാന്യതയുടെ മുഖംമൂടി അണിഞ്ഞ, പഠനം മാത്രമാണ് ജീവിതമെന്ന് ലോകത്തെ വിശ്വസിപ്പിച്ച ആ കൗമാരക്കാരന്റെ ഉള്ളിൽ ഒരു ക്രൂരമൃഗം ഒളിഞ്ഞിരിപ്പുണ്ടെന്ന് ആരും സംശയിച്ചില്ല.
ഒരു നിഴൽ പോലെ മുറിക്കുള്ളിൽ കടന്ന കർണൽ ഷർമിളയെ പുറകിൽ കൂടെ വന്ന് ആക്രമിക്കുകയായിരുന്നു. കാമം മൂത്തു അവൻ അവളെ ഫലം പ്രയോഗിച്ചു കയറി പിടിക്കാൻ ശ്രമിച്ചു. പെട്ടെന്നുണ്ടായ അതിക്രമത്തിൽ ഷർമിള പകച്ചുപോയില്ല; തന്റെ ആത്മാഭിമാനത്തിന് മേൽ കൈവെച്ചവനെ അവൾ സർവ്വശക്തിയുമെടുത്ത് നേരിട്ടു.
എന്നാൽ ആ മൽപിടുത്തത്തിൽ ഷർമിളയെ കീഴ്‌പ്പെടുത്താൻ പ്രതിക്ക് സാധിച്ചില്ല. താൻ ചെയ്ത കാര്യം പുറം ലോകം അറിയുമോ എന്ന് ഭയന്ന് പ്രതി അവളുടെ വായയും മൂക്കും ബലമായി അമർത്തിപ്പിടിച്ചു. ശ്വാസം കിട്ടാതെ പിടഞ്ഞ്, ഒടുവിൽ അവൾ ബോധരഹിതയായി നിലത്തു വീണു. പിടിവലിക്കിടയിൽ ഉണ്ടായ രക്തസ്രാവവും ചലനമറ്റ ശരീരവും കണ്ടതോടെ തന്റെ ക്രൂരത പുറംലോകം അറിയുമോ എന്ന ഭയം ആ 18-കാരനെ വീണ്ടും പിടികൂടി.
പിടിക്കപ്പെടുമെന്ന ഭയത്തിൽ നിന്നും രക്ഷപ്പെടാൻ അവൻ അതിക്രൂരമായ മറ്റൊരു പദ്ധതി തയ്യാറാക്കി. ഷർമിളയുടെ വസ്ത്രങ്ങളും കിടക്കവിരികളും കൂട്ടിയിട്ട് അവൻ തീ കൊളുത്തി. കൊലപാതകം ഒരു അപകടമായി ചിത്രീകരിക്കാനായിരുന്നു അവന്റെ ശ്രമം. മുറിയിൽ തീ പടരുന്നത് നോക്കിനിൽക്കാതെ അവൻ വന്ന വഴിയേ തന്നെ രക്ഷപ്പെട്ടു.
അപ്പാർട്ട്‌മെന്റിൽ നിന്നും പുക ഉയരുന്നത് കണ്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. തീ അണച്ചപ്പോഴേക്കും ഷർമിള മരണത്തിന് കീഴടങ്ങിയിരുന്നു. പുക ശ്വസിച്ച് ശ്വാസം മുട്ടിയാവാം മരണം സംഭവിച്ചതെന്ന പ്രാഥമിക നിഗമനത്തിൽ എല്ലാവരും ആശ്വസിച്ചു.
എന്നാൽ പോലീസിന്റെ കൃത്യമായ അന്വേഷണവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആ “മാന്യന്റെ” മുഖംമൂടി വലിച്ചുകീറി. ഷർമിളയുടെ മുഖത്ത് ബലമായി അമർത്തിയതിന്റെ പാടുകൾ അത് കൊലപാതകമാണെന്ന് തെളിയിച്ചു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കർണൽ കുറ്റം സമ്മതിച്ചു.
അറിവിന്റെ ലോകത്ത് ഉയരങ്ങൾ കീഴടക്കേണ്ട പ്രായത്തിൽ, വെറും 18-ാം വയസ്സിൽ ഒരു പിടികിട്ടാപ്പുള്ളിയായി അവൻ മാറിയത് നാടിനെ മുഴുവൻ നടുക്കി. സുരക്ഷിതമെന്ന് നാം കരുതിയ വീടുകൾക്കുള്ളിൽ പോലും കാമഭ്രാന്തന്മാർ ചതിക്കുഴികൾ ഒരുക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന സത്യമാണ് ഈ സംഭവം ബാക്കിവെക്കുന്നത്.
















