തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാർക്ക് നോട്ടീസ്.
തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. സിപിഐഎം പാർലമെന്ററി പാർട്ടി നേതാവും കൗൺസിലറുമായ എസ് പി ദീപക്കിന്റെ ഹർജിയിലാണ് നടപടി.
ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും ചെയ്ത സത്യപ്രതിജ്ഞ ചെയ്തവരെ അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. ദൈവനാമത്തിൽ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു.
















