ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ആയത്തുല്ല അലി ഖമനയിയുടെ 37 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു.
ഇറാനിൽ പുതിയൊരു നേതൃത്വത്തെ തേടേണ്ട സമയമായിരിക്കുന്നുവെന്നും രാജ്യം ഭരിക്കാൻ ഇറാന്റെ നേതൃത്വം അടിച്ചമർത്തലിനെയും അക്രമത്തെയുമാണ് ആശ്രയിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഖമനയിയെ ഒരു രോഗി എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാന്റെ നേതൃത്വം കാരണമാണ് ആ രാജ്യം ജീവിക്കാൻ ഏറ്റവും മോശമായ സ്ഥലമായി മാറിയതെന്നും പറഞ്ഞു.
രാജ്യം പ്രവർത്തനക്ഷമമായി നിലനിർത്താൻ, ആ പ്രവർത്തനം വളരെ താഴ്ന്ന നിലയിലാണെങ്കിൽ പോലും നേതൃത്വം രാജ്യം ശരിയായി ഭരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഞാൻ യുഎസിൽ ചെയ്യുന്നതുപോലെ. അല്ലാതെ അധികാരം നിലനിർത്താൻ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയല്ല വേണ്ടതെന്ന് ട്രംപ് പറഞ്ഞു.
പ്രതിഷേധത്തിൽ പങ്കെടുത്ത രാജ്യദ്രോഹികളുടെ നട്ടെല്ല് ഒടിക്കുമെന്ന് ഖമനയി പ്രതിജ്ഞയെടുത്തതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
















