ആവശ്യമുള്ള ചേരുവകൾ
പാൽ – 2 കപ്പ്
കാരറ്റ് പുഴുങ്ങിയത് – 3 എണ്ണം
പഞ്ചസാര -1/2 കപ്പ്
കണ്ടെൻസ്ഡ് മിൽക് – 1/4 കപ്പ്
വാനില എസ്സെൻസ് – 1 ടീസ്പൂൺ
ജലാറ്റിൻ – 11/2 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പാചകം ചെയ്യേണ്ട വിധം
11/2 ടേബിൾ സ്പൂൺ ജലാറ്റിൻ 2 ടേബിൾ സ്പൂൺ വെള്ളത്തിൽ ചേർത്ത് അര മണിക്കൂർ കുതിർത്ത് വെക്കുക. പുഴുങ്ങിയ കാരറ്റ് നല്ലത് പോലെ അരച്ചെടുക്കുക. 2 കപ്പ് പാലിൽ 1/2 കപ്പ് പഞ്ചസാരയും വാനില എസ്സെൻസും ചേർത്ത് തിളപ്പിക്കുക.
ശേഷം കണ്ടെൻസ്ഡ് മിൽകും ജലാറ്റിനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അവസാനം അരച്ചുവെച്ച കാരറ്റ് ചേർത്ത് നന്നായി ഇളക്കി ഒരു നുള്ള് ഉപ്പിട്ട് തീ അണക്കാം.
ശേഷം പുഡ്ഡിങ് ട്രേയിലൊ ഗ്ലാസിലോ ഒഴിച്ച് മൂന്ന് മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. അലങ്കാരത്തിനായി ബദാം പൊടിച്ചത് ചേർക്കാം.
















