ചേരുവകൾ
ക്രീം ചീസ് – നാലരക്കപ്പ്
പഞ്ചസാര – ഒരു കപ്പ് + ഒരു കപ്പിന്റെ മൂന്നിലൊന്ന്
നാരങ്ങാനീര് – അൽപം
ഉപ്പ് – ആവശ്യത്തിന്
മുട്ട – അഞ്ച്
പുളിയില്ലാത്ത തൈര് – ഒരു കപ്പ്
വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ
തയാറാക്കുന്ന വിധം
അവ്ൻ 160 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക. ചേരുവകളെല്ലാം അന്തരീക്ഷ ഊഷ്മാവിൽ ആയിരിക്കണം. ക്രീം ചീസ് ഒരു മിക്സർ കൊണ്ട് നന്നായി അടിച്ചു മയപ്പെടുത്തുക. ഇതിലേക്കു പഞ്ചസാരയും ചേർത്ത് രണ്ടു മൂന്നു മിനിറ്റ് അടിച്ചു പതപ്പിക്കുക. നാരങ്ങാനീരും ഉപ്പും ചേർത്തടിച്ച ശേഷം മുട്ട ഓരോന്നായി ചേർത്തടിക്കണം. ഇതിനു ശേഷം തൈരും വനില എസ്സൻസും ചേർത്തു മയമാകും വരെ അടിക്കാം.
















