സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം. 21 പേർ മരിച്ചു. 73 പേർക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി കർഡോബ നഗരത്തിനടുത്തുള്ള അഡമുസ് പട്ടണത്തിനു സമീപമാണ് അപകടമുണ്ടായത്.
മലാഗയിൽ നിന്ന് മഡ്രിഡിലേക്ക് പോകുകയായിരുന്ന അതിവേഗ ട്രെയിൻ പാളം തെറ്റി സമീപത്തെ ട്രാക്കിലേക്ക് വീഴുകയായിരുന്നു.
ഇതിലേക്ക് ഈ ട്രാക്കിലൂടെ വന്ന മറ്റൊരു അതിവേഗ ട്രെയിൻ ഇടിച്ചുകയറിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. മഡ്രിഡിൽനിന്ന് ഹുവൽവയിലേക്ക് പുറപ്പെട്ട ട്രെയിനാണ് ഇടിച്ചുകയറിയത്. രണ്ടു ട്രെയിനുകളും പാളം തെറ്റിയതോടെ ഒട്ടേറെ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുന്നു.
മലാഗയിൽയിൽനിന്നും പുറപ്പെട്ട ട്രെയിൻ ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോഴാണ് പാളംതെറ്റിയത്. ഈ ട്രെയിനിൽ 300 യാത്രക്കാർ ഉണ്ടായിരുന്നതായി സർവീസ് നടത്തുന്ന സ്വകാര്യ റെയിൽ കമ്പനി പറഞ്ഞു.
അപകടത്തെ തുടർന്ന് മഡ്രിഡിനും അൻഡലൂഷ്യയ്ക്കും ഇടയിലുള്ള ട്രെയിൻ സർവീസുകൾ നിർത്തിവച്ചു.
















