നമ്മൾ സ്വന്തമായി ഉണ്ടാക്കുന്ന തേങ്ങാ ഹൽവയുടെ രുചിയും ഗുണവും ഒന്നു വേറെ തന്നെയാണ്. വളരെ ലളിതമായ ചേരുവകൾ ഉപയോഗിച്ച്, കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമാണിത്. വെറും തേങ്ങയും, പഞ്ചസാരയും, അൽപം ഏലക്കാപ്പൊടിയും നെയ്യും മാത്രം മതി ഈ വിസ്മയരുചി ഒരുക്കാൻ.
ചേരുവകൾ
തേങ്ങാപ്പാൽ- 1 കപ്പ്
കോൺഫ്ലോർ- 2 സ്പൂൺ
വെള്ളം- 1/4 കപ്പ്
പഞ്ചസാര- 1 കപ്പ്
നെയ്യ്- 2 സ്പൂൺ
അണ്ടിപരിപ്പ്- 10
തയ്യാറാക്കുന്ന വിധം
കോൺഫ്ലോറിലേയ്ക്ക് കാൽ കപ്പ് വെള്ളം ഒഴിച്ചിളക്കാം. ഇതിലേയ്ക്ക് തേങ്ങാപ്പാൽ ഒഴിച്ച് യോജിപ്പിക്കാം. പാൻ അടുപ്പിൽ വെച്ച് ഒരു സ്പൂൺ നെയ്യ് ഒഴിച്ചു ചൂടാക്കി അൽപ്പം അണ്ടിപരിപ്പ് ചേർത്തു വറുക്കാം. തേങ്ങാപ്പാൽ കോൺഫ്ലോറിൽ ചേർത്തിളക്കിയത് ഇതിലേയ്ക്ക് ഒഴിക്കാം. വെള്ളം വറ്റി വരുമ്പോൾ ഒരു കപ്പ് പഞ്ചസാരയും അൽപ്പം നെയ്യും കൂടി ചേർത്തിളക്കുക. കട്ടിയായി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം
















