Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഭയക്കണം ഇറാന്റെ ‘ആത്മഹത്യാ ഡ്രോണുകളെ’ ?: അമേരിക്കയുടെ ആയുധങ്ങളെ തറപറ്റിക്കാന്‍ പോന്ന ‘ഡ്രോണ്‍ സ്വാം’; ഷാഹേദ്-136, കമാന്‍-22 എന്നിവ ഇറാന്റെ സൈന്യത്തിന്റെ തുറുപ്പു ചീട്ടുകള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 19, 2026, 01:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പുലിപോലെ വന്നിട്ട് എലിപോലെ മടങ്ങിയിരിക്കുകയാണ് അമേരിക്കയും സഖ്യകക്ഷികളും. ഇറാനെ ‘ക്ഷ’ വരപ്പിച്ച് നിലയ്ക്കു നിര്‍ത്താന്‍ കഴിയാത്തതിന്റെ കാരണം എന്തായിരിക്കും എന്നാണ് ലോക ശക്തികള്‍ ചിന്തിക്കുന്നത്. അമേരിക്കയുടെ ഇത്രയധികം ഉപരോധങ്ങള്‍ നേരിട്ട മറ്റൊരു രാജ്യം കാണില്ല. എന്നിട്ടും ഇറാന്‍ തകര്‍ന്നില്ല എന്നു മാത്രമല്ല, തളര്‍ത്താന്‍ കഴിയുന്നുമില്ല എന്നിടത്താണ് ഇറാന്‍ എന്ന ശക്തിയെ തിരിച്ചറിയേണ്ടത്. അമേരിക്കയും സഖ്യ കക്ഷികളും ഇത് പതിയെ തിരിച്ചറിഞ്ഞിരിക്കുന്ന എന്നു മനസ്സിലാക്കേണ്ടി വരും. നാല് പതിറ്റാണ്ടുകളായി അമേരിക്കയും സഖ്യകക്ഷികളും ഏര്‍പ്പെടുത്തിയ സാമ്പത്തിക വിലക്കുകള്‍ ഇറാനെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് ചെയ്തത്.

വിദേശത്തു നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ കഴിയാതെ വന്നതോടെ, സ്വന്തം മണ്ണില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഇന്ന് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. ആധുനിക യുദ്ധക്കളം ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്. വലിയ യുദ്ധവിമാനങ്ങളോ അത്യാധുനിക പടക്കപ്പലുകളോ അല്ല, മറിച്ച് വലിപ്പം കുറഞ്ഞ ഡ്രോണുകളും നിഗൂഢമായ മിസൈല്‍ താവളങ്ങളുമാണ് ഇന്ന് ലോകശക്തികളെപ്പോലും ഭയപ്പെടുത്തുന്നത്. ഇറാന്റെ സൈനിക ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ വഴിത്തിരിവ് അവരുടെ ഡ്രോണ്‍ പ്രോഗ്രാമാണ്. വന്‍ തുക ചിലവാക്കി യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ ഫലപ്രദമായി ഡ്രോണുകള്‍ ഉപയോഗിക്കാമെന്ന് അവര്‍ തെളിയിച്ചു. ഇറാന്റെ ആയുധ ശേഖരത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് ഷാഹേദ്-136, ഇതൊരു ‘ആത്മഹത്യാ ഡ്രോണ്‍’ ആണ്. ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍ ഇത് പൊട്ടിത്തെറിക്കും.

2,500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഇതിന് കേവലം 20,000 ഡോളര്‍ (17 ലക്ഷം രൂപ) മാത്രമാണ് നിര്‍മ്മാണ ചിലവ്. ഒരു സാധാരണ കാറിന്റെ വിലയില്‍ ഇത്രയും മാരകമായ ഒരു ആയുധം നിര്‍മ്മിക്കുന്നു എന്നത് അമേരിക്കന്‍ പ്രതിരോധ വിദഗ്ധരെപ്പോലും ഞെട്ടിച്ചിട്ടുണ്ട്. ഒരേസമയം നൂറുകണക്കിന് ഡ്രോണുകള്‍ ഒരുമിച്ച് വിക്ഷേപിക്കുന്ന രീതിയാണ് ‘ഡ്രോണ്‍ സ്വാം’. ഒരു ശത്രുരാജ്യത്തിന്റെ അത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍ക്ക് പത്തോ ഇരുപതോ ഡ്രോണുകളെ വെടിവെച്ചിടാം. എന്നാല്‍ വന്‍തോതില്‍ എത്തുമ്പോള്‍ പ്രതിരോധ സംവിധാനം ആശയക്കുഴപ്പത്തിലാവുകയും പരാജയപ്പെടുകയും ചെയ്യുന്നു. കോടികള്‍ വിലയുള്ള പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് കുറഞ്ഞ വിലയുള്ള ഡ്രോണുകളെ നേരിടുന്നത് ശത്രുരാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെപ്പോലും തകര്‍ക്കാന്‍ പ്രാപ്തമാണ്.

ഷാഹേദ്-136 ന്റെ ചിറകുകളുടെ അറ്റത്ത് ചെറിയ എഞ്ചിനുകളുണ്ട്. പുഷ്പം വിരിയുന്നതു പോലെ വിടരുന്ന ചിറകുകള്‍ ഉള്ളതിനാല്‍ ഇതിനെ ‘ഡെല്‍റ്റ വിങ്’ എന്ന് വിളിപ്പേര്‍. ഇത് ശത്രുവിന്റെ റഡാര്‍ സിഗ്‌നലുകളെ വഴിതിരിച്ചുവിടാന്‍ സഹായിക്കുന്നു. മൊഹാജര്‍-6 200 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഇതിന് 4 ലേസര്‍ ഗൈഡഡ് മിസൈലുകള്‍ വഹിക്കാന്‍ കഴിയും. രാത്രിയിലും വ്യക്തമായ ദൃശ്യങ്ങള്‍ നല്‍കുന്ന ഇന്‍ഫ്രാറെഡ് ക്യാമറകള്‍ ഇതിന്റെ പ്രത്യേകതയാണ്. കമാന്‍-22 ഇറാന്റെ ഏറ്റവും വലിയ ഡ്രോണുകളില്‍ ഒന്നാണിത്. ഇതിന് 3,000 കിലോമീറ്റര്‍ റേഞ്ച് ഉണ്ട്. അതായത് ഇറാനിലിരുന്ന് യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ വരെ ആക്രമിക്കാന്‍ ഇതിന് സാധിക്കും. ഇതിന് 300 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ വഹിക്കാനുള്ള ശേഷിയുണ്ട്.

ഇറാന്റെ ഡ്രോണുകള്‍ അപകടകാരികളാകുന്നത് അവയുടെ വിലക്കുറവ് കൊണ്ടാണ്. ഒരു അമേരിക്കന്‍ പാട്രിയറ്റ് മിസൈല്‍ (Patriot Missile) ഉപയോഗിച്ച് ഒരു ഡ്രോണിനെ വെടിവെച്ചിടാന്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാകും, എന്നാല്‍ ഒരു ഡ്രോണ്‍ നിര്‍മ്മിക്കാന്‍ ഇറാന് വേണ്ടത് വെറും 20,000 ഡോളറില്‍ താഴെ മാത്രമാണ്. ഒരേസമയം നൂറുകണക്കിന് ഡ്രോണുകള്‍ ഒരുമിച്ച് അയക്കുന്ന ‘ഡ്രോണ്‍ സ്വാം (Drone Swarm)’ എന്ന രീതിയാണ് ഇറാന്‍ പിന്തുടരുന്നത്. ഇത് ശത്രുരാജ്യങ്ങളുടെ റഡാര്‍ സംവിധാനങ്ങളെയും വ്യോമപ്രതിരോധത്തെയും ഒരേസമയം ആശയക്കുഴപ്പത്തിലാക്കുകയും തകര്‍ക്കുകയും ചെയ്യുന്നു.

ഇന്ന് കേവലം നിരീക്ഷണത്തിന് മാത്രമല്ല, കൃത്യമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്താനും ശേഷിയുള്ള കമാന്‍-22, മൊഹാജര്‍-6 തുടങ്ങിയ അത്യാധുനിക ഡ്രോണുകളും ഇറാന്റെ പക്കലുണ്ട്. അമേരിക്കയുടെ പ്രശസ്തമായ ‘റീപ്പര്‍’ ഡ്രോണുകളോട് കിടപിടിക്കുന്ന സാങ്കേതികവിദ്യയാണ് ഇവയില്‍ പലതും ഉപയോഗിക്കുന്നത്. യുദ്ധവിമാനങ്ങള്‍ അയക്കാന്‍ മടിക്കുന്ന അതീവ സുരക്ഷാ മേഖലകളില്‍പ്പോലും ഡ്രോണുകള്‍ ഉപയോഗിച്ച് ആധിപത്യം സ്ഥാപിക്കാന്‍ ഇറാന് സാധിക്കുന്നു. വരാനിരിക്കുന്ന ഒരു ഇറാന്‍-അമേരിക്കന്‍ യുദ്ധത്തില്‍ സൈബര്‍ യുദ്ധത്തോടൊപ്പം തന്നെ ഏറ്റവും നിര്‍ണ്ണായകമാകുക ഈ ഡ്രോണുകളുടെ പോരാട്ടമായിരിക്കും.

ഇറാന്റെ ‘മിസൈല്‍ സിറ്റികള്‍’ (Missile Cities) ലോകത്തിലെ ഏറ്റവും നിഗൂഢവും എന്നാല്‍ ഭീതിജനകവുമായ പ്രതിരോധ സംവിധാനങ്ങളില്‍ ഒന്നാണ്. ഉപഗ്രഹങ്ങള്‍ക്കോ അത്യാധുനിക ചാരവിമാനങ്ങള്‍ക്കോ കണ്ടെത്താന്‍ കഴിയാത്ത വിധം ഭൂമിക്കടിയില്‍ നൂറുകണക്കിന് അടി താഴ്ചയിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഇറാനിലെ കുന്നുകള്‍ക്കും മലനിരകള്‍ക്കും താഴെ കിലോമീറ്ററുകളോളം നീളുന്ന ടണലുകളിലാണ് ഈ മിസൈല്‍ നഗരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിച്ച അതീവ സുരക്ഷയുള്ള ഈ ടണലുകളില്‍ ഒരേസമയം ആയിരക്കണക്കിന് മിസൈലുകള്‍ സൂക്ഷിക്കാന്‍ സാധിക്കും. യുദ്ധമുണ്ടായാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഇവ പുറത്തെടുത്ത് തൊടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ഘടന.

ReadAlso:

മുഖ്യമന്ത്രി വി.ഡി. സതീശന് സാരഥിയായി ഇനി ഈ ബീഹാറുകാരന്‍: ആരാണ് ബിശ്വനാഥ് സിന്‍ഹ ?

ഓര്‍ത്തിരിക്കണം: കോര്‍പ്പറേഷന്‍ ഓര്‍ത്തോ വാര്‍ഡായോ?; മേയര്‍ അടക്കം നിരവധി കൗണ്‍സിലര്‍മാര്‍ പ്ലാസ്റ്ററിട്ടു; സത്യപ്രതിജ്ഞാ ലംഘനം തമ്മിലടിച്ച് തീര്‍ക്കണ്ട പ്രശ്‌നമോ ?

മുഖ്യമന്ത്രിയെ ‘മൈക്ക് ചതിച്ചു’: പരിശോധിച്ച് തീരുമാനിക്കുമെന്ന് സഭയില്‍, ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് കുഞ്ഞാലിക്കുട്ടിയോട് രഹസ്യം; VIDEO

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

CONTENT HIGH LIGHTS; Should we fear Iran’s ‘suicide drones’ in war?: ‘Drone swarm’ capable of destroying US weapons; Shahed-136 and Kaman-22 are the trump cards of the Iranian army

Tags: DROWN SWAM METHODഭയക്കണം യുദ്ധത്തില്‍ ഇറാന്റെ 'ആത്മഹത്യാ ഡ്രോണുകളെ' ?അമേരിക്കയുടെ ആയുധങ്ങളെ തറപറ്റിക്കാന്‍ പോന്ന 'ഡ്രോണ്‍ സ്വാംഷാഹേദ്-136കമാന്‍-22 എന്നിവ ഇറാന്റെ സൈന്യത്തിന്റെ തുറുപ്പു ചീട്ടുകള്‍ANWESHANAM NEWSAMERICAN MILITARYIRAN-AMERICA WARIRAN MILITARYIRAN WEAPPONSSUICIDE DRONES

Latest News

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

ഗ്രാമീണ നന്മകളുടെ കലവറയൊരുക്കി ഗ്രാമോദയ ലോഞ്ച് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കമായി

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി അനീഷ് പി. രാജൻ; എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം!

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും: 152 തസ്തികകള്‍ അനുവദിച്ച് ഉത്തരവായി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേല്‍ക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies