കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മോഷണശ്രമം. ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.
കുന്നംകുളത്തെ കോടതി ഓഫീസിൽ റൂമിന്റെ വാതിൽ പൊളിക്കുന്ന ശബ്ദം കേട്ടാണ് സെക്യൂരിറ്റി ജീവനക്കാരൻ ചെന്ന് നോക്കുന്നത്. സെക്യൂരിറ്റി നോക്കിയപ്പോൾ കൈയിൽ ഉണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് അടിക്കുമെന്ന് ഭീഷണി പെടുത്തിയാണ് സംഭവസ്ഥലത്തുനിന്ന് മോഷ്ടാവ് രക്ഷപ്പെടുന്നത്.
ഹിന്ദി സംസാരിക്കുന്ന ആളാണ് മോഷ്ടാവെന്നാണ് നിഗമനം. വിവരമറിഞ്ഞ ഉടൻ നൈറ്റ് ഓഫീസർ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. നിലവിൽ കോടതി ഓഫീസിൽ നിന്നും പ്രധാനപ്പെട്ട രേഖകളോ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
















