ഡ്രൈവർമാരെ കിട്ടാനില്ലാത്തതിന്റെ സാഹചര്യത്തിൽ കെഎസ്ആർടിസിയിൽ നിന്ന് മദ്യപിച്ച് വാഹനം ഓടിച്ചതിന് പുറത്താക്കിയവരെ തിരിച്ചെടുക്കാൻ തയാറായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ഗുരുതര വീഴ്ച വരുത്താത്ത ഡ്രൈവർമാരെ മാത്രമാണ് തിരിച്ചെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസിയിൽ നിന്ന് ഇതുവരെ 650ഓളം ഡ്രൈവർമാരെയാണ് പുറത്താക്കിയിട്ടുള്ളത്. ഇതിൽ വലിയ അപകടങ്ങൾ ഒന്നും ഉണ്ടാക്കാത്ത വലിയ പ്രശ്നക്കാരല്ലാത്ത 500 ഓളം പേരെയാണ് തിരിച്ചെടുക്കാനായി മന്ത്രി തീരുമാനിച്ചിരിക്കുന്നത്.
ഈ ഒരു തവണത്തേക്ക് ക്ഷമിക്കും എന്നും കൂടാതെ തിരിച്ചെടുക്കുന്നവരിൽ നിന്നും 5000 രൂപ ഫൈൻ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
















