പൈനാപ്പിൾ ജൂസിനേക്കാളും പൈനാപ്പിൾ ലൈമിനോടാണ് ഇന്ന് മിക്കവർക്കും പ്രിയം. പഞ്ചസാര ചേർക്കേണ്ടാത്ത ഈ ജൂസിൽ 70 കാലറി മാത്രമാണുള്ളത്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
തയാറാക്കുന്നവിധം
പൈനാപ്പിൾ തൊലി കളഞ്ഞ് വൃത്തിയാക്കി വട്ടത്തിൽ അരിഞ്ഞെടുക്കാം. ഇഞ്ചി ഒരു ചെറിയ കഷണം ഗ്രേറ്റ് ചെയ്തെടുക്കാം. ഒരു മുഴുവൻ നാരങ്ങാനീരും എടുക്കാം. മിക്സിയുടെ ജാറിലേക്ക് പൈനാപ്പിളും ഗ്രേറ്റ് ചെയ്ത ഇഞ്ചിയും നാരങ്ങാനീരും നുള്ള് മുളക്പൊടിയും കുരുമുളക്പൊടിയും ആവശ്യത്തിനുള്ള ഉപ്പും കരിക്കിൻ വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കാം. ശേഷം അരിച്ചെടുക്കാം. ഐസ്ക്യൂബ്സും ചേർത്ത് കുടിക്കാവുന്നതാണ്. ആരോഗ്യഗുണങ്ങൾ ഏറെയുള്ളതാണ് ഈ ജൂസ്. ചർമത്തിന് സ്വാഭാവിക തിളക്കം നൽകുന്നതിനും, ദഹനപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നതിനും, പേശിവേദന കുറയ്ക്കുന്നതിനും, വീക്കം കുറയ്ക്കുന്നതിനും ഈ ചേരുവകൾ നല്ലതാണ്.
















