പാവയ്ക്ക കൊണ്ടുണ്ടാക്കുന്ന ചായ അറിയുമോ? ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയാമോ?. എങ്ങനെയാണ് പാവയ്ക്ക ചായ ഉണ്ടാക്കുന്നത്, നോക്കാം
ചേരുവകൾ
ഉണങ്ങിയതോ അല്ലെങ്കിൽ പുതുതായി മുറിച്ചെടുത്തതോ ആയ പാവയ്ക്ക കഷ്ണങ്ങൾ
വെളളം
തേൻ (ആവശ്യമെങ്കിൽ)
ഉണ്ടാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് തിളപ്പിക്കുക. അതിലേക്ക് ഉണക്കികവച്ചതോ അല്ലാത്തയോ ആയ പാവയ്ക്ക കഷ്ണങ്ങൾ ഇടുക. മീഡിയം ഫ്ലെയിമിൽ ഒരു 10 മിനുട്ട് വെള്ളം തിളയ്ക്കാന്‍ അനുവദിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പാവയ്ക്കയിലെ പോഷകങ്ങൾ വെള്ളത്തിൽ ചേരും. ശേഷം പാത്രം മാറ്റിവയ്ക്കുക . പാവയ്ക്ക കഷ്ണങ്ങൾ കുറച്ച് സമയം വെള്ളത്തിൽ കൂടെ കിടക്കുന്നതാണ് നല്ലത്. പിന്നീട് വെള്ളം അരിച്ചെടുത്ത് പാത്രത്തിലോ കപ്പിലോ ഒഴിച്ചുവയ്ക്കുക. ആവശ്യമെങ്കിൽ തേനോ മറ്റ് മധുരമോ ചേർക്കുക. ചായ റെഡി. ഇനി നിങ്ങൾ മധുരം കഴിക്കാത്തവരാണെങ്കിൽ മധുരം ചേർക്കേണ്ടതില്ല.
















