2011ൽ വെങ്കട്ട്പ്രഭു രചനയും സംവിധാനവും നിര്‍വഹിച്ച മങ്കാത്ത എന്ന ചിത്രം അജിത് കുമാറിന്റെ സിനിമാ ജീവിതത്തിലെ ഒരു സുപ്രധാന നാഴികകല്ലായിരുന്നു. അന്ന് തിയേറ്ററുകളില്‍ നിറഞ്ഞാടിയ ചിത്രം റി റിലീസിലും മികച്ച പ്രതികരണമാണ് നേടുന്നത് എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
അജിത് കുമാറിന്റെ കരിയറിലെ 50-ാമത്തെ ചിത്രമായിരുന്നു മങ്കാത്ത. അർജുൻ സർജ, തൃഷ കൃഷ്ണൻ, അഞ്ജലി, ആൻഡ്രിയ ജെറമിയ, കൂടാതെ ലക്ഷ്മി റായ്, അശ്വിൻ കാക്കുമാനു, വൈഭവ് റെഡ്ഡി, പ്രേംജി അമരൻ, മഹത് രാഘവേന്ദ്ര, ജയപ്രകാശ്, അരവിന്ദ് ആകാശ്, സുബ്ബു പഞ്ചു എന്നിവരായിരുന്നു ചിത്രത്തില്‍ അണിനിരന്ന മറ്റു അഭിനേതാക്കള്‍.
ട്രാക്കറായ സിനിട്രാക്ക് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കളക്ഷന്‍ റിപ്പോര്‍ട്ട് പ്രകാരം തമിഴ്‌നാട്ടില്‍ നിന്ന് ആദ്യ ദിവസം തന്നെ 3.08 കോടി രൂപ കളക്ഷൻ നേടി, രണ്ടാം ദിനം 2.23 കോടി രൂപ നേടിയ ചിത്രം ആദ്യ രണ്ടു ദിവസം കൊണ്ട് 5.31 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യ രണ്ടു ദിവസത്തെ ഏകദേശ കളക്ഷന്‍.
സംസ്ഥാനമൊട്ടാകെയുള്ള തിയേറ്ററുകളിലെ യഥാര്‍ത്ഥ കണക്കുകള്‍ അപ്ഡേറ്റായി വരുമ്പോള്‍ റി റിലീസിലെ കളക്ഷന്‍ ഇതിലും കൂടുതലായിരിക്കും.
















