ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ തീപിടിത്തം. വിമാനക്കമ്പനികളുടെ ഓഫിസിനു സമീപം രേഖകൾ സൂക്ഷിച്ചു വെക്കുന്ന ടെർമിനൽ 2ൽ ആണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കുപറ്റിയിട്ടില്ല.
ഇന്ന് രാവിലെ 11.40ഓടെയാണ് സംഭവം നടക്കുന്നത്. സംഭവം നടന്നു ഉടൻ തന്നെ തീ അണച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. തീപിടിത്തത്തിന്റെ ഉണ്ടായതിന്റെ കാരണം വ്യക്തമല്ല.
















