കോട്ടയം പാമ്പാടിയിൽ കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി സാഹസിക യാത്ര നടത്തിയ പിതാവിനെതിരെ കേസെടുത്തു പോലീസ്. സംഭവത്തിൽ പിതാവ് ജ്യോതിഷിനെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ട് പാമ്പാടി വട്ടുകളത്താണ് സംഭവം. സ്കൂൾ വിട്ടു വന്ന മക്കളെ ജ്യോതിഷ് യൂണിഫോമിൽ തന്നെ ബോണറ്റിലിരുത്തി യാത്ര ചെയ്യുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥനത്തിലാണ് പ്രതിയെ പിടികൂടിയത്.
















