മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത്ത് പവാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അജിത് പവാറിന്റെ മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ജനങ്ങളുടേ നേതാവായിരുന്നു അജിത് പവാർ എന്നും എക്സില്‍ കുറിച്ചു. കഠിനാധ്വാനിയായ നേതാവായിരുന്നു അജിത് പവാറെന്നും മോദി കുറിച്ചു.
ബാരാമതിയിൽ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാറും മറ്റ് അഞ്ചുപേരും സഞ്ചരിച്ചിരുന്ന വിമാനം തകർന്നുവീണത്. അപകടത്തിന് പിന്നാലെ വിമാനം രണ്ടായി പിളര്‍ന്നു.
















