കഫീന്‍, ഹെവി സ്മൂത്തികള്‍, സിട്രസ് പാനിയങ്ങള്‍, ചില സലാഡുകള്‍ എന്നിവ വെറും വയറ്റില്‍ കഴിക്കുന്നത് കുടലിനെ പ്രകോപിപ്പിക്കുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ആമാശയം വളരെ സെന്‍സിറ്റീവാണ്. കഫീനും ആസിഡും നേരിട്ട് ആമാശയ പാളികളെ ഉത്തേജിപ്പിക്കുന്നു. ഇത് അസിഡിറ്റി, ഓക്കാനം എരിച്ചില്‍ എന്നിവയ്ക്ക് കാരണമാകുന്നു.
ഇത് ദിവസേനെയുളള ശീലമായി മാറുകയാണെങ്കില്‍ ആസിഡ് റിഫ്‌ളക്‌സിനുളള സാധ്യത വര്‍ധിക്കുന്നു. രാവിലെ വാഴപ്പഴമോ പാലോ ചേര്‍ത്ത സ്മൂത്തികള്‍ ആരോഗ്യകരമാണെന്ന് തോന്നുമെങ്കിലും അവ ദഹനത്തിന് വളരെ ബുദ്ധിമുട്ടാണ്. ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍ ഇത് ഗ്യാസ്, വയറ് വീര്‍ക്കല്‍,മന്ദത എന്നിവയ്ക്ക് കാരണമാകുന്നു.
പച്ചക്കറികളില്‍ ലയിക്കാത്ത നാരുകള്‍ കൂടുതലാണ്. ഒഴിഞ്ഞ വയറ്റില്‍ ഈ നാരുകള്‍ കഴിക്കുന്നത് കുടിലിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. വേവിച്ച ഭക്ഷണത്തോടൊപ്പമോ ഭക്ഷണശേഷമോ പച്ചക്കറികള്‍ കഴിക്കുന്നത് ദഹനപ്രക്രീയ എളുപ്പമാക്കുന്നു.പോഷക സമൃദ്ധവും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഏതെങ്കിലും ഭക്ഷണം കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നതാണ് ഏറ്റവും നല്ലത്.
















