ആലപ്പുഴ ദേശീയപാതയിൽ ചേർത്തലയ്ക്കു സമീപം കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. പട്ടണക്കാട് നികർത്തൽ വീട്ടിൽ ജോണിയുടെ മകൻ ലിജോ (27) ആണ് മരിച്ചത്.
അപകടത്തിൽ കൂടെ ഉണ്ടായിരുന്ന സഹോദരൻ സിജോയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
















