രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ നാളെ രാവിലെ 11-ന് പാർലമെന്റിൽ അവതരിപ്പിക്കും. നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാമത്തെ ബജറ്റാണിത്.
2026 – 2027 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റാണ് നാളെ ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കുന്നത്.
ഇത്തവണ കേരളത്തിൻ്റെ റെയിൽവേ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ എന്നതാണ് പ്രധാന ചോദ്യം. സിൽവർ ലൈനിന് പകരമായി മുന്നോട്ടുവെച്ച ഹൈസ്പീഡ് റെയിൽ പദ്ധതിയും ശബരി റെയിൽവേയും ബജറ്റിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.
വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകാൻ സാധ്യതയുണ്ട്.
















