‘ടൂറിസ്റ്റ് ഫാമിലി’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഭിഷൻ ജീവിന്തും മലയാളികളുടെ പ്രിയ താരം അനശ്വര രാജനും ഒന്നിക്കുന്ന തമിഴ് ചിത്രമായ ‘വിത്ത് ലവി’ന്റെ ട്രെയിലർ പുറത്തുവന്നു. ട്രെയിലറിന് എങ്ങും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഭിഷനും അനശ്വര രാജനും ഒന്നിക്കുന്ന ചിത്രമായതിനാൽ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്.
തെലുങ്കിൽ വിജയക്കൊടി പാറിച്ച അനശ്വര രാജൻ, തമിഴിലും വിജയയാത്ര തുടരുമെന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലറിന്റെ പ്രതികരണങ്ങളിൽ നിന്നു ലഭിക്കുന്നത്. അഭിഷന്റെയും അനശ്വരയുടെയും കെമിസ്ട്രിയിലാണ് ട്രെയിലറിന്റെ ആകർഷണം. സ്കൂൾകാല പ്രണയവം സൗഹൃദവും പ്രണയമാകുന്ന ചിത്രം റൊമാന്റിക് കോമഡി എന്റർടെയ്നറാണ്. മോനിഷ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അനശ്വര എത്തുന്നത്. സ്കൂൾകാലഘട്ടം അനായാസമായാണ് അനശ്വര അവതരിപ്പിക്കുന്നതെന്നാണ് ആരാധകരുടെ കമന്റുകൾ. രണ്ടു കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സിനിമയിൽ രണ്ടു ഗെറ്റപ്പിൽ അഭിഷയും അനശ്വരയും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഹരീഷ് കുമാർ, കാവ്യ അനിൽ, സച്ചിൻ, തേനി മുരുകൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മധൻ എന്ന നവാഗത സംവിധായകൻ ആണ് ചിത്രം ഒരുക്കുന്നത്. സൗന്ദര്യ രജനികാന്ത് നിർമിക്കുന്ന ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തും.
















