പച്ച മാങ്ങ കൊണ്ടും ‘മാംഗോ ബാര്‍’ തയ്യാറാക്കാം. മധുരത്തിനൊപ്പം അല്‍പം പുളിയും ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം ഇത് തീര്‍ച്ചയായും ഇഷ്ടപ്പെടും. ചുരുക്കം ചേരുവകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാമെന്നതാണ് ഇതിന്റെ മറ്റൊരു സൗകര്യം. ആദ്യം ആവശ്യാനുസരണം മാങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കണം.ശേഷം അതും അല്‍പം പുതിനയിലയും പഞ്ചസാരയും വെള്ളവും ഒന്നിച്ച് ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
പരുവം കൃത്യമായി നോക്കേണ്ടതുണ്ട്. ഇനിയിത് ഒരു ബൗളിലേക്ക് മാറ്റാം. എന്നിട്ട് ഒരു നുള്ള് ജീരകപ്പൊടി, അല്‍പം ബ്ലാക്ക് സോള്‍ട്ട്, ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് നല്ലരീതിയിൽ യോജിപ്പിച്ചെടുക്കണം.
ഈ മിശ്രിതം കുല്‍ഫി മോള്‍ഡിലേക്കോ അല്ലെങ്കില്‍ ഗ്ലാസിലേക്കോ പകര്‍ന്ന് നടുക്കായി സ്റ്റിക്ക് കൂടി വച്ച് എട്ട് മണിക്കൂര്‍ നേരത്തേക്ക് ഫ്രീസ് ചെയ്യണം. പച്ചമാങ്ങ മാംഗോ ബാർ റെഡി.
















