തുർക്കിയിൽ ഗ്രീക്ക് കോസ്റ്റ്ഗാർഡ് കപ്പലും കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ബോട്ടും കൂട്ടിയിടിച്ച് 14 മരണം. തുർക്കിയ്ക്ക് അടുത്തുള്ള ചിയോസ് ദ്വീപിലാണ് അപകടമുണ്ടായത്. അപകടത്തിൽ 24 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി. അവരിൽ ചിലരുടെ നില ഗുരുതരമാണ്. നിരവധി പേരെ ഇതുവരെ കണ്ടത്താനുമായിട്ടില്ല.
ഇന്ന് ആയിരുന്നു സംഭവം നടക്കുന്നത് . കുടിയേറ്റക്കാരെയും വഹിച്ചു കൊണ്ട് പോവുകയായിരുന്നു സ്പീഡ് ബോട്ട് അപകടകരമായി യാത്ര ചെയ്യുന്നത് കണ്ടു ആ ബോട്ടിനെ പിന്തുടർന്ന് പോവുകയായിരുന്നു കോസ്റ്റ് ഗാർഡ് കപ്പൽ . പിന്നീട് ചിയോസ് കടലിടുക്കിൽ എത്തിയപ്പോൾ കപ്പലും ബോട്ടും കൂട്ടി ഇടിക്കുകയായിരുന്നു.
നാല് കോസ്റ്റ്ഗാർഡ് കപ്പലുകൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള ബോട്ട്, ഒരു ഹെലികോപ്റ്റർ എന്നിവയാണ് തെരച്ചിൽ നടത്തുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ എത്ര പേരെ കാണാതായെന്നുള്ള കൃത്യമായ കണക്കു ലഭിച്ചിട്ടില്ല.
















