സംഘർഷം പുകയുന്നതിനിടെ, ലോകം ഉറ്റുനോക്കുന്ന ഇറാൻ-യുഎസ് ആണവ ചർച്ചകൾക്ക് ഇന്ന് ഒമാൻ വേദിയാകും. ചർച്ചകളിൽ പങ്കെടുക്കാൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഒമാനിലെത്തിയിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് ആണവ ചര്‍ച്ചകള്‍ ഒമാനില്‍ വച്ച് നടത്താമെന്ന് അബ്ബാസ് അരാഗ്ചി സമ്മതിച്ചത്. ചര്‍ച്ച നടക്കാനിരിക്കെ ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും രംഗത്തെത്തിയിരുന്നു.
പുതിയ ആണവകേന്ദ്രം നിര്‍മ്മിക്കാനുള്ള ഇറാന്റെ പദ്ധതി തടയുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അതേസമയം ബാലിസ്റ്റിക് മിസൈല്‍ ഒഴിച്ചുനിര്‍ത്തിയുള്ള ഇറാന്‍ ചര്‍ച്ചകള്‍ വിജയിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും മുന്നറിയിപ്പ് നല്‍കി.
ഇറാന്‍- അമേരിക്ക ചര്‍ച്ച തുര്‍ക്കിയില്‍ വച്ച് നടക്കുമെന്നായിന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ ഒമാനില്‍ വച്ച് ചര്‍ച്ച നടത്താമെന്ന ഇറാന്റെ ആവശ്യം അമേരിക്ക അംഗീകരിക്കുകയായിരുന്നു.
















