ഡൽഹിയിൽ വെച്ച് തിരുവനന്തപുരത്തെ ബിജെപി കൗൺസിലർമാർക്ക് നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഉള്ള യാത്രയിൽ പോകാത്തതിന്റെ വിശദീകരണവുമായി ആർ. ശ്രീലേഖ രംഗത്ത്. വീട്ടിൽ പ്രായമായ അമ്മയുണ്ടെന്നും അഞ്ച് ദിവസം തിരുവനന്തപുരത്ത് നിന്നും മാറിനിൽക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ശ്രീലേഖ ഫെയ്സ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
“ഈ പ്രായത്തിൽ ട്രെയിനിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ട്, ഒപ്പം കൗൺസിലറുടെ ജോലികളുമുണ്ട്. ട്രെയിൻ യാത്രയിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചപ്പോൾ പകരം വിമാന യാത്ര പാർട്ടി നിർദേശിച്ചു. എന്നാൽ പണം അനാവശ്യമായി പാർട്ടി ചെലവാക്കേണ്ട എന്നുകരുതി നിരസിച്ചു.” ശ്രീലേഖ പറഞ്ഞു.
പൈസ അനാവാശ്യമായി ചെലവാക്കാറില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പോലും പണം കുറച്ചുമാത്രമാണ് ചെലവാക്കിയതെന്നും ശ്രീലേഖ പറഞ്ഞു. വരുന്ന അഞ്ചുവർഷവും കൗൺസിലറായി തുടരാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.
















