കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസ്സിൽ പിന്തുടരുകയും മാളിൽ എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് ഓട്ടോയിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളരിക്കൽ സ്വദേശി ഷൗക്കത്തലിയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്.
ഈ മാസമായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടി വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയതായിരുന്നു.ഈ സമയത്തു പ്രതി പെൺകുട്ടിയെ ഓട്ടോയിൽ പിന്തുടരുകയും മാളിൽ എത്തിക്കാമെന്ന വ്യാജേന വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു.
സംഭവത്തിൽ വനിത പോലീസ് സ്റ്റേഷനിലെ സബ്ഇൻസ്‌പെക്ടർ തുളസിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോഴിക്കോട് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















