ആലപ്പുഴയിൽ ലഹരിക്കേസിൽ ജയിലിലായിരുന്ന അഭിഭാഷക ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോള്‍ (46) ആണ് മരിച്ചത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു സത്യമോളെയും മകനെയും വീട്ടിൽ നിന്ന് എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജയിലിൽ ആയിരുന്നവർ കഴിഞ്ഞ ദിവസമായിരുന്നു ജാമ്യത്തിൽ ഇറങ്ങിയത്.
















