കിവി ജ്യൂസ് കുടിച്ചുകൊണ്ടും അമിത വണ്ണം കുറയ്ക്കാന്‍ സാധിക്കും. ശരീരഭാരം കുറയ്ക്കുന്നതിന് ആരോഗ്യകരവും സ്വാഭാവികവുമായ മാര്‍ഗ്ഗമാണ് ഉത്തമം. ഇവ പെട്ടെന്നുള്ള ഫലങ്ങള്‍ നല്‍കില്ലെങ്കിലും ശരീരഭാരം കുറയ്ക്കാന്‍ ആരോഗ്യകരമായ വഴികളാണ്.
നിങ്ങളുടെ ഭക്ഷണരീതി മാറ്റുന്നതും ദിവസേന വ്യായാമം ചെയ്യുന്നതും ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അതിനൊപ്പം അല്‍പം കിവി ജ്യൂസ് കൂടി കഴിച്ചോളൂ. അതെ, തടി കുറയ്ക്കല്‍ പ്രക്രിയ വേഗത്തിലാക്കാന്‍ കിവി ജ്യൂസ് നിങ്ങളെ സഹായിക്കും.
പ്രകൃതിയുടെ നന്മയാല്‍ സമ്പന്നമായ കിവി വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ഇ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ്. ഇത് ആരോഗ്യത്തിന് മികച്ചതാണ്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കിവി ഉത്തമമാണ്.
മാത്രമല്ല, ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെയും മെച്ചപ്പെടുത്തുന്നു.
ആക്ടിനിഡൈന്‍ എന്ന എന്‍സൈമിന്റെ സാന്നിധ്യം കാരണം പ്രോട്ടീന്‍ ആഗിരണം ചെയ്യുന്നതിനും കൊഴുപ്പ് തന്മാത്രകളെ വിഘടിക്കുന്നതിനും കിവി സഹായിക്കുന്നു. ഇത് മെച്ചപ്പെട്ട മലശോധനയ്ക്കും സഹായിക്കുന്നു.
















