എളുപ്പത്തിലൊരു തോരൻ തയാറാക്കി നോക്കിയാലോ? എങ്കിൽ പപ്പട തോരൻ നമുക്കൊന്ന് പരീക്ഷിക്കാം. പപ്പടം എന്നും വറുത്താണല്ലോ ഉപയോഗിക്കുന്നത്. പപ്പടം തോരനാക്കി കഴിച്ചു നോക്കൂ.
ചേരുവകള്‍
പപ്പടം – 15
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 4
വറ്റല്‍ മുളക് – 2
ചുവന്നുള്ളി – (കടുക് താളിക്കുന്നതിനായി നന്നായി അരിഞ്ഞത്)
വെളിച്ചെണ്ണ – 1/4 കപ്പ്
കടുക് – 1/2 ടീസ്പൂൺ
കറിവേപ്പില
ഉപ്പ്
തയാറാക്കുന്ന വിധം
ചിരകിയ തേങ്ങ, പച്ചമുളക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ ഒരു മിക്‌സിയിലിട്ട് ചതച്ചെടുക്കുക. പപ്പടം സാധാരണ ചെയ്യുന്നതു പോലെ ചെറുതായി വറുത്തെടുത്ത് പൊടിച്ചെടുക്കുക. ഇതിലേക്ക് ഉപ്പും തേങ്ങ ചതച്ചതും കൂടി ചേര്‍ത്ത് ഇളക്കണം. കടുക് പൊട്ടുമ്പോള്‍ വറ്റല്‍ മുളകും, ചുവന്നുളളിയും, കറിവേപ്പിലയും ചേര്‍ക്കുക. ഇതിലേക്ക് പപ്പടം – തേങ്ങ മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കുക. ചെറുതീയിലായിരിക്കണം എല്ലാം വേവിക്കേണ്ടത്. നല്ല ടേസ്റ്റുള്ള പപ്പട തോരൻ റെഡി.
















