ഇത്തവണ നമുക്ക് ബീറ്റ്‌റൂട്ട് അച്ചാര്‍ തന്നെ ഉണ്ടാക്കിയാലോ? വളരെ കുറഞ്ഞ സമയംകൊണ്ട് നമുക്ക് ബീറ്റ്‌റൂട്ട് അച്ചാര്‍ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
ബീറ്റ്‌റൂട്ട് – 1 എണ്ണം
ചെറുനാരങ്ങ – പകുതി
പച്ചമുളക് – 1
കറിവേപ്പില – ഒരുതണ്ട്
വെളുത്തുള്ളി – 2 അല്ലി
ഇഞ്ചി – വളരെക്കുറച്ച്
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
ബീറ്റ്‌റൂട്ട് ഗ്രേറ്ററിൽ ചിരകിയെടുക്കുക. പച്ചമുളക് കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി ഇവ ചതച്ചുചേർത്ത് ആവശ്യത്തിന് ഉപ്പുചേർത്തു ചെറുനാരങ്ങാനീരൊഴിച്ച് സ്‌പൂൺകൊണ്ട് യോജിപ്പിക്കുക. (അര ടീസ്‌പൂൺ വെളിച്ചെണ്ണ ചേർത്താൽ മറ്റൊരു രുചിയായി)
















