നീതിയും നിയമവും മനുഷ്യ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. കാലങ്ങളായി നിയമപോരാട്ടം നടത്തേണ്ട കേസ്സുകളും ഉണ്ട്. കുടംബ ജീവിതത്തില്‍ തുടങ്ങി പല മേഖലകളിലേക്കും കേസ്സുകള്‍ കടന്നു വരുന്നു. അതിന്റെ പിന്നാലെ യുള്ള കടമ്പകള്‍ കോടതികളുടെപശ്ചാത്തലത്തിലൂടെ, ഗ്രാമീണ ജീവിതവും ചേര്‍ത്ത് തികഞ്ഞ സറ്റയറിലൂടെഅവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി പൂര്‍ത്തിയായിരിക്കുന്നു. നവാഗതനായ യതീന്ദ്രന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം കാവിലമ്മ പ്രൊഡക്ഷന്‍സ്, സഞ്ജു.ജെ. ഫിലിംസ് എന്നീ ബാനറുകളില്‍ കാഞ്ചന ജയരാജ്, സഞ്ജു.ജെ. എന്നിവര്‍ നിര്‍മ്മിക്കുന്നു.
കമലിനോടൊപ്പം ദീര്‍ഘകാലം സഹസംവിധായകനായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് യതീന്ദ്രന്‍. ഗൗരരവമായ ഒരു വിഷയം. അതും ജനങ്ങളുമായി ഏറെ ബന്ധമുള്ള പ്രശ്‌നങ്ങള്‍ തികഞ്ഞ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കൗതുകമുള്ള അല്‍ത്താഫ് സലി മാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുകേഷ്, അശോകന്‍, ഹരീഷ് കണാരന്‍, മിയാ , പ്രവീണ, ഡോ. റോണി ഡേവിഡ്, അഭിരാം രാധാകൃഷ്ണന്‍, ആനന്ദ് മന്മഥന്‍, വിനീത് വിശ്വം, ഗോകുലന്‍, നന്ദനാ വര്‍മ്മ ,സോഹന്‍ സീനുലാല്‍, അബിന്‍ ബിനു, , ശീതള്‍ സഖറിയ,മേഘ തോമസ്. ജയന്‍ രാജാ, സെബിബാസിം,, കൃഷ്ണപ്രിയാ, പ്രിയാ ശീജിത്ത് എന്നിവരും പ്രധാന താരങ്ങളാണ്.
ഇവര്‍ക്കൊപ്പം നൂറ്റമ്പതോളം പുതുമുഖങ്ങളും, ഒറ്റപ്പാലം, കോങ്ങാട്, പത്തിരിപ്പാല തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരും ഈ ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംഗീതം-പ്രിന്‍സ് ജോര്‍ജ്. ഛായാഗ്രഹണം – അര്‍ജുന്‍ ആര്‍ക്കോട്ട്. എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്. പ്രൊഡക്ഷന്‍ ഡിസൈന്‍ -സുജിത് രാഘവ്. മേക്കപ്പ് – സിനൂപ് രാജ്. കോസ്റ്റ്യും ഡിസൈന്‍, മെല്‍വിന്‍ ജെ. കാസ്റ്റിംഗ് ഡയറക്ടര്‍ – രാജേഷ് നാരായണന്‍. സ്റ്റില്‍സ്- ജിനു ഫ്രാന്‍സിസ്. ലൊക്കേഷന്‍ മാനേജര്‍ – വേലപ്പന്‍ വാണിയംകുളം. പ്രൊഡക്ഷന്‍ മാനേജേര്‍സ് – നിധിന്‍ ഫ്രെഡ്ഡി റിയാസ് മുഹമ്മദ്. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – പ്രതാപന്‍ കല്ലിയൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സഞ്ജു.ജെ. പി.ആര്‍.ഒ. വാഴൂര്‍ ജോസ്.
















