ചോക്ലേറ്റ് തിരട്ടി പാല്‍ ഉണ്ടാക്കിയാലോ. പത്തുമിനിറ്റ് മതി ഈ കലക്കന്‍ മധുരം തയ്യാറാക്കാന്‍.
ചേരുവകൾ
കണ്ടന്‍സ്ഡ് മില്‍ക് – 400 ഗ്രാം
നെയ്യ് – ഒരു വലിയ സ്പൂണ്‍
തൈര് – മൂന്നു വലിയ സ്പൂണ്‍
സ്വീറ്റന്‍ഡ് കൊക്കോ പൗഡര്‍ – രണ്ടു വലിയ സ്പൂണ്‍
ബദാം അരിഞ്ഞത് – അലങ്കരിക്കാന്‍
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ഒരു നോണ്‍സ്റ്റിക് പാനിലാക്കുക. ഇടത്തരം തീയില്‍ വച്ച് തുടരെയിളക്കി കുറുകുമ്പോള്‍ തീ അണയ്ക്കണം. അടുപ്പില്‍ നിന്നു വാങ്ങിയ ശേഷം ഈ മിശ്രിതം ഇരുന്നു കുറുകും. ഇതു വിളമ്പാനുള്ള ബൗളിലാക്കി ബദാം കൊണ്ട് അലങ്കരിക്കുക.
















