രാവിലെയും വൈകുന്നേരവും ചായക്കൊപ്പം കഴിക്കാന്‍ ബ്രൗണ്‍ ബ്രെഡ് സാന്‍വിച്ച് ഉണ്ടാക്കിയാലോ. സംഭവം അടിപൊളിയാണ്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
ഗോതമ്പ് റൊട്ടി – 4എണ്ണം
തക്കാളി അരിഞ്ഞത്- 2 ടേബിള്‍സ്പൂണ്‍
കാപ്സിക്കം- 2 ടേബിള്‍സ്പൂണ്‍
സവാള അരിഞ്ഞത്- 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – 1
ഉപ്പ് – പാകത്തിന്
കുരുമുളക് പൊടി- അരടീസ്പൂണ്‍
മുട്ട- 2എണ്ണം
എണ്ണ- 2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവകള്‍ 2-3 മിനിറ്റ് വഴറ്റുക. അതിലേക്ക് മുട്ട ചിക്കിയെടുക്കുക. രണ്ട് റൊട്ടികള്‍ക്കിടയില്‍ ഈ കൂട്ട് ചേര്‍ത്ത് എണ്ണ തടവിയ പാനില്‍ മൊരിച്ചെടുക്കുക.
















