അധ്യയന വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് സ്കൂളിൽ നടന്ന പരിപാടിയിൽ ആണ് പുസ്തകം വിതരണം ചെയ്തത്. ഇതിനോടൊപ്പം തന്നെ സൗജന്യ കൈത്തറി യൂണിഫോമിന്റെ വിതരണവും അദ്ദേഹം നിർവഹിച്ചു.
കുട്ടികൾക്ക് നേരത്തെ പുസ്തകം നൽകിയാൽ അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഈ മാസം മുതൽ തന്നെ ബുക്ക് വിതരണം നടത്തുന്നതിനാൽ ജൂണിൽ സ്കൂൾ തുറക്കുമ്പോൾ പുസ്തകത്തിനായി ആരും കാത്തിരിക്കേണ്ട അവസ്ഥ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















