ഇന്ന് രാത്രിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം രൂപപ്പെടുമെന്ന് ചെന്നൈ കലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഭൂമധ്യ രേഖാപ്രദേശത്ത് ചക്രവാതച്ചുഴി രേഖപ്പെട്ട സാഹചര്യത്തിലാണ് തമിഴ് നാട്ടിലും കേരളത്തിലും മഴക്ക് സാധ്യത.
ഭൂമധ്യ രേഖാപ്രദേശത്ത് ചക്രവാതച്ചുഴി തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച രാവിലെയോ ന്യൂനമര്‍ദമായി മാറിയേക്കുമെന്നാണ് നിരീക്ഷണം. നേരത്തെയുള്ള നിരീക്ഷണങ്ങളില്‍ ന്യൂനമര്‍ദം തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്ന് കരുതിയിരുന്നെങ്കിലും പുതിയ വിവരങ്ങൾ അനുസരിച്ച് കന്യാകുമാരി വഴി അറബിക്കടലില്‍ എത്താനാണ് സാധ്യത.
കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ഇടത്തരം മഴ പ്രതീക്ഷിക്കുന്നു. മധ്യ കേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കും. ശ്രീലങ്കയില്‍ കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ട്.
















