എല്ലാവർക്കും ന്യൂഡിൽസ് കഴിക്കാൻ ഇഷ്ടമാണ്. പക്ഷേ കടയിൽ നിന്നും വാങ്ങുന്ന ന്യൂഡിൽസ് വെച്ച് ഉണ്ടാക്കുന്നത് എപ്പോഴും കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. അതുകൊണ്ട് നമുക്ക് ഗോതമ്പ് വെച്ച് ന്യൂഡിൽസ് ഉണ്ടാക്കി നോക്കിയാലോ ?
ചേരുവകൾ
ഗോതമ്പ് പൊടി – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – മാവ് കുഴക്കാൻ ആവശ്യത്തിന്
എണ്ണ – 1 ടേബിൾ സ്പൂൺ
ഇഞ്ചി – 1 ടീ സ്പൂൺ
വെളുത്തുള്ളി – 1 ടീ സ്പൂൺ
കുരുമുളക് പൊടി – 1 ടീ സ്പൂൺ
സോയ സോസ് – 2 ടീ സ്പൂൺ
ചില്ലി സോസ് – 2 ടീ സ്പൂൺ
പച്ചക്കറികൾ (കാരറ്റ്, ബീൻസ്, ക്യാബേജ്, കുക്കുമ്പർ എന്നിവ അരിഞ്ഞത്) – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പ് പൊടിയിൽ ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തി മാവിനേക്കാൾ അല്പം കൂടി അയവിൽ കുഴച്ചെടുക്കുക. മാവ് ഒട്ടിപ്പിടിക്കാതിരിക്കാൻ അല്പം എണ്ണ പുരട്ടാവുന്നതാണ്. ഇടിയപ്പത്തിന്റെ അച്ചിലോ ന്യൂഡിൽസ് മേക്കറിലോ മാവ് നിറച്ച് തിളച്ച വെള്ളത്തിലേക്ക് നൂൽ പോലെ ഈ മാവ് ഇട്ടുകൊടുക്കുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിൽ അല്പം എണ്ണയും ഉപ്പും ചേർക്കുക. ഇതിലേക്ക് തയ്യാറാക്കിയ ന്യൂഡിൽസ് ഇട്ട് 3-4 മിനിറ്റ് വേവിക്കുക. വെന്ത ന്യൂഡിൽസ് ഉടൻ തന്നെ തണുത്ത വെള്ളത്തിൽ ഇട്ട ശേഷം പെട്ടെന്ന് മാറ്റാം. ഇത് അവ ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കും. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് അരിഞ്ഞ പച്ചക്കറികൾ ചേർത്ത് പകുതി വേവാകുന്നത് വരെ വഴറ്റുക. ഇതിലേക്ക് സോയ സോസും ചില്ലി സോസും കുരുമുളക് പൊടിയും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ന്യൂഡിൽസ് ചേർത്ത് നന്നായി ഇളക്കുക.
















