നോമ്പ് ഒക്കെ തുടങ്ങിയില്ലേ. രുചികരമായ തരിക്കഞ്ഞി വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ? വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ, റെസിപ്പി ഇതാ
ആവശ്യ സാധനങ്ങൾ
റവ- 1കപ്പ്
തേങ്ങ പാൽ- 1കപ്പ്
പഞ്ചസാര- 1/2 കപ്പ്
ഏലക്കായ- 4എണ്ണം
അണ്ടിപ്പരിപ്പ്- 10എണ്ണം
മുന്തിരി- 10
നെയ്യ്- 2 ടീസ് സ്പൂൺ
ചെറിയ ഉള്ളി – 2എണ്ണം
ഉപ്പ് – ഒരു നുള്ള്
വെള്ളം – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ആദ്യം ഒരു പത്രത്തിൽ ആവശ്യത്തിന് വെള്ളം അടുപ്പത്തു വെച്ച് തിളക്കുമ്പോൾ ഏലക്കായ, റവ എന്നിവ ചേർത്ത് നന്നായി വേവിക്കുക. ശേഷം ഇതിലേക്ക് പഞ്ചസാര, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. വേവായതിനു ശേഷം തേങ്ങാപാൽ ഒഴിച്ചു 1 മിനിറ്റ് ചൂടായാൽ ഇറക്കി വെക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് നെയ്യ് ഒഴിച്ചു ചെറിയ ഉള്ളി, അണ്ടിപ്പരിപ്പ്, മുന്തിരി വറുത്തു തരികഞ്ഞിയിലേക്ക് ഒഴിക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ടേസ്റ്റി നോമ്പ് തുറ തരികഞ്ഞി റെഡി.
















