ഇറാൻ- യുഎസ് യുദ്ധം കനക്കുന്നു സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ നിർദേശം നൽകി കേന്ദ്രസർക്കാർ. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇന്ത്യൻ എംബസി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. കൂടാതെ രാജ്യം വിടാൻ തയാറെടുക്കുന്നവർ തങ്ങളുടെ പാസ്പോർട്ട്, ഐഡന്റിറ്റി കാർഡുകൾ തുടങ്ങിയ യാത്രാ രേഖകൾ എപ്പോഴും കൈവശം വെക്കണമെന്നും എംബസി നിർദ്ദേശിച്ചിട്ടുണ്ട്.
















