മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കാർ പൂർണമായും കത്തി നശിച്ചു. ചങ്ങരംകുളം അമയില്‍ സ്വദേശികളായ യുവാവും മാതാപിതാക്കളും വീട്ടിലെ ജോലിക്കാരനും അടക്കം നാല് പേര് സഞ്ചരിച്ച കാറാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ കത്തി നശിച്ചത്. ആർക്കും ആളപായമില്ല.
ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. ചങ്ങരംകുളം സ്വദേശികളായ ഇവർ കാറിൽ യാത്ര ചെയ്യവെയാണ് മുൻവശത്തെ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ വാഹനം നിർത്തി നാട്ടുകാർ എല്ലാം ചേർന്ന് തീ വെള്ളം ഒഴിച്ച് അണക്കാൻ ശ്രമിച്ചേക്കിലും തീ ആളിപടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
















