സി.ഐ.എ മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന വിവരശേഖരണം. ഖമനെയി അടക്കമുള്ള ഉന്നതരുടെ നീക്കങ്ങളെ കുറിച്ചുള്ള രഹസ്യവിവരങ്ങളുടെ വിശകലനം. ഇവയായിരുന്നു ഈ ഓപ്പറേഷനില്‍ നിര്‍ണായകമായത്. ആ വിവരങ്ങള്‍ അമേരിക്ക കൃത്യസമയത്ത് ഇസ്രായേലിന് നല്‍കി. ഇസ്രായേലില്‍നിന്ന് പറന്നുയര്‍ന്ന പോര്‍വിമാനങ്ങള്‍ അതീവകൃത്യതയോടെ ആക്രമണം നടത്തി. ഇറാനിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതിയ ഇടത്ത് ഉന്നതതലയോഗത്തിനിടെ മിസൈലാക്രമണം. ഖമനേയി ഉണ്ടായിരുന്ന തൊട്ടടുത്ത കെട്ടിടത്തിലും മിസൈലുകള്‍ വീണു. ഇങ്ങനെയാണ് ലോകത്തെ ഞെട്ടിച്ച ആ ഹൈ പ്രിസിഷന്‍ കൊലപാതകങ്ങള്‍ നടന്നത്.
ഇറാന് ഇരുട്ടടിയായി രാത്രിയില്‍ ആക്രമണം നടത്താനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍, പെട്ടെന്ന് ആ തീരുമാനം മാറ്റി. സുപ്രധാനമായ ഒരു വിവരം കിട്ടിയതായിരുന്നു കാരണം. ശനിയാഴ്ച രാവിലെ ടെഹ്റാന്‍ നഗരമധ്യത്തിലുള്ള ഒരു കേന്ദ്രത്തില്‍ ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നു. ഖമനെയിയും ആ സ്ഥലത്തുണ്ടാകും. അതായിരുന്നു സുപ്രധാനമായ ആ വിവരം.
ദുക്കം വാണിജ്യ തുറമുഖത്തിന് നേരെ രണ്ട് ഡ്രോണുകളാണ് പതിച്ചത്. ഇതിൽ ഒരു ഡ്രോൺ തുറമുഖത്തെ തൊഴിലാളികളുടെ താമസസ്ഥലത്താണ് വീണത്. ജനവാസ മേഖലയിലുണ്ടായ ഈ സ്ഫോടനത്തിൽ ഒരു പ്രവാസി തൊഴിലാളിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാമത്തെ ഡ്രോൺ തുറമുഖത്തെ ഇന്ധന ടാങ്കുകൾക്ക് സമീപമാണ് പതിച്ചത്. എന്നാൽ ഇവിടെ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മറ്റൊരു സംഭവത്തിൽ, ഖസബ് തുറമുഖത്തിന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ വെച്ച് ‘എം/ടി സ്കൈ ലൈറ്റ്’ എന്ന ഇന്ധന ടാങ്കറിന് നേരെ ആക്രമണമുണ്ടായി. പലാവു ഫ്ലാഗ് ചെയ്ത ഈ കപ്പലിൽ ആക്രമണത്തിന് പിന്നാലെ വൻ തീപിടുത്തമുണ്ടായി. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരിൽ 15 പേർ ഇന്ത്യക്കാരാണ്.
സംഭവത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെയും മറ്റ് ജീവനക്കാരെയും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സുരക്ഷിതമായി ഒഴിപ്പിച്ചു. സിവിൽ ഡിഫൻസ് വിഭാഗം കപ്പലിലെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
















