പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ വിമർശനവുമായി ഫ്രാൻസ്. പ്രകോപനമില്ലാതെയാണ് ഇറാനെതിരെ ആക്രമണം നടത്തിയത്. യുഎസും ഇസ്രയേലും രാജ്യാന്തര നിയമം ലംഘിച്ചു.
അന്താരാഷ്ട്രനിയമം മറികടന്നുള്ള സൈനിക നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു.
എന്നാൽ ഈ സാഹചര്യത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്തം ഇറാൻ വഹിക്കുന്നുമെന്നും മാക്രോൺ പറഞ്ഞു. ചർച്ചകളിലുടെ പ്രശ്നപരിഹാരം കാണണം എന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും അഭിപ്രായപ്പെട്ടു.
















