ഇനി പുത്തൻ രുചിക്കൂട്ടിൽ സോയചങ്ക്സ് ഫ്രൈ ചെയ്യാം. വെള്ളത്തിൽ സോയ ചങ്ക്സ് ചേർത്ത് നന്നായി തിളപ്പിക്കാം. ശേഷം തണുത്ത വെള്ളത്തിൽ രണ്ടുതവണ കഴുകി നല്ലതുപോലെ പിഴിഞ്ഞെടുക്കാം. ശേഷം പാൻ വച്ച് വെളിച്ചെണ്ണ ചേർത്ത് കൊടുക്കാം.
അതിലേക്ക് എരിവ് ഇല്ലാത്ത പിരിയൻ മുളക് വറുത്തെടുക്കാം. ശേഷം അതേ എണ്ണയിൽ തേങ്ങാകൊത്തും അരിഞ്ഞ സവാളയും ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും കറുവപ്പട്ടയും ഏലക്കായയും പെരുംജീരകവും കറിവേപ്പിലയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി വഴറ്റാം.
ശേഷം വറുത്തെടുത്ത മുളകും കുരുമുളകും മിക്സിയിൽ പൊടിച്ചെടുക്കാം. അതും ഈ സവാളയുടെ കൂട്ടിലേക്ക് ചേർത്ത് നന്നായി വഴറ്റാം. ശേഷം ആവശ്യത്തിന് മല്ലിപ്പൊടിയും ഗരംമസാലയും മഞ്ഞപൊടിയും ചേർത്ത് നന്നായി വഴറ്റാം. ഇത്തിരി വെള്ളവും ചേർക്കാം.
അതിലേക്ക് സോയ ചങ്ക്സും വട്ടത്തിൽ അരിഞ്ഞ തക്കാളിയും ചേർത്ത് നന്നായി വഴറ്റി അടച്ചു വച്ച് വേവിക്കാം. നല്ലതുപോലെ ഡ്രൈ ആക്കി എടുക്കാം. സൂപ്പർ സോയ ചങ്ക്സ് റെഡി. സോയ ഒരു തവണ എങ്കിലും ഇങ്ങനെ ഉണ്ടാക്കി നോക്കൂ. സൂപ്പർ ടേസ്റ്റാണ്.
















