കെടാ സണ്ടൈ കേന്ദ്രീകരിച്ച് മധുരയില്‍ ചിത്രീകരണം നടത്തിയ ചിത്രം ജോക്കി പ്രേക്ഷക നിരൂപക പ്രശംസകള്‍ തിയേറ്ററില്‍ നേടിയിരുന്നു. തിയേറ്റര്‍ റിലീസിലെ ഗംഭീര പ്രേക്ഷക പ്രതികരണത്തിന് ശേഷം ചിത്രം ഇപ്പോള്‍ ഒ റ്റി റ്റിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോണ്‍ പ്രൈമില്‍ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ചിത്രം മലയാളത്തിലും ഓ റ്റി റ്റിയില്‍ ലഭ്യമാണ്. പി.കെ സെവന്‍ സ്റ്റുഡിയോസാണ് ജോക്കിയുടെ നിര്‍മ്മാണം. സംവിധാനം ഡോ.പ്രഗഭാല്‍ നിര്‍വഹിക്കുന്നു. മധുരൈയുടെ നാട്ടിന്‍പുറ സംസ്‌കാരവും മനുഷ്യരുടെ ജീവിതവും പ്രതിഫലിപ്പിക്കുന്ന രീതിയില്‍, പരമ്പരാഗതമായ ആട് പോരാട്ടം (കെഡ സണ്ടൈ) എന്ന സാംസ്‌കാരിക കായിക ഇനത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
യുവന്‍ കൃഷ്ണ, റിദാന്‍ കൃഷ്ണാസ് എന്നിവര്‍ നായക കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അമ്മു അഭിരാമി നായികയാകുന്നു. മഡിയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച യുവാന്‍ കൃഷ്ണയും റിദാന്‍ കൃഷ്ണാസും വീണ്ടും സംവിധായകന്‍ ഡോ. പ്രഗഭാലിനൊപ്പം കൈകോര്‍ക്കുന്നു. ഇതിന് പുറമെ നിരവധി പ്രമുഖ അഭിനേതാക്കളും ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു.
ശക്തി ബാലാജിയാണ് ജോക്കി ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ഉദയകുമാറും എഡിറ്റിങ് ശ്രീകാന്തും നിര്‍വഹിക്കുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസറായി ആര്‍. പി. ബാലയും, പ്രൊഡക്ഷന്‍ കണ്‍ട്രോളറായി എസ്. ശിവകുമാറും പ്രവര്‍ത്തിക്കുന്നു. കലാസംവിധാനം : സി. ഉദയകുമാര്‍, ഓഡിയോഗ്രാഫി : എം. ആര്‍. രാജകൃഷ്ണന്‍, സ്റ്റണ്ട് കൊറിയോഗ്രഫി : ജാക്കി പ്രഭു, വസ്ത്രാലങ്കാരം: ജോഷ്വ മാക്‌സ്വെല്‍ ജെ, മേക്കപ്പ് :പാണ്ട്യരാജന്‍ , കളറിസ്റ്റ് : രംഗ, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍ എന്നിവരാണ് ജോക്കിയുടെ മറ്റ് പ്രധാന അണിയറ പ്രവര്‍ത്തകര്‍.
















