മലയാളികൾ പൊതുവെ ചായ പ്രേമികളാണ്. പല തരം വെറൈറ്റി ചായകൾ പരീക്ഷിക്കാൻ നമ്മൾ കാണിക്കുന്ന ഉത്സാഹം മറ്റാർക്കുമില്ല. ആന്റി ഓക്സിഡന്‍റുകൾ കൊണ്ട് സമ്പുഷ്ടമായ ഒരു ചായയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
5 – 6 ചെമ്പരത്തി പൂവ്, 1 കഷ്ണം ഇഞ്ചി, ഒരു ചെറിയ കഷ്ണം പട്ട, 3 ഗ്ലാസ് വെള്ളം, ആവശ്യത്തിന് തേൻ, നാരങ്ങയുടെ നീര് എന്നിവയാണ് ചെമ്പരത്തി ചായക്ക് വേണ്ട ചേരുവകൾ.
തയ്യാറാക്കുന്ന വിധം:
ചെമ്പരത്തിയുടെ ഇതളുകൾ വേർതിരിച്ചെടുത്ത ശേഷം നന്നായി കഴുകുക. എടുത്തുവച്ച 3 ഗ്ലാസ് വെള്ളം തിളപ്പിക്കുക. വെള്ളം ചെമ്പരത്തി ഇതളിലേക്ക് ഒഴിച്ച് 2 മിനിറ്റോളം അടച്ച് വയ്ക്കുക.
തുടർന്ന് പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലർന്ന് കടും ചുവപ്പ് നിറം ആവുമ്പോൾ അരിച്ചെടുക്കുക. തുടർന്ന് നാരങ്ങാ നീരും തേനും കൂടി അതിലേക്ക് യോജിപ്പിക്കുക. രുചിയേറിയ ചെമ്പരത്തി ചായ റെഡി.
















