യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രി, രണ്ടാം റാങ്ക് രാജേശ്വരി സുവേ, മൂന്നാം റാങ്ക് അകാൻഷ് ധുൽ എന്നിവർക്കാണ്. കൂടാതെ ആദ്യ 150 റാങ്കുകളിൽ ആർ. ശ്രുതി (18), ജെ.എസ്. ശ്രീജ (57), ബി. ഗോപിക (105), അജയ് രാജ് (109), വി.സി. ശ്രീലക്ഷ്മി (133) എന്നിവർ ഇടം നേടി. മൊത്തം 958 പേരാണ് യോഗ്യത നേടിയവർ.
2025 മേയ് 25-ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയത്. തുടർന്ന് ഓഗസ്റ്റ് 22 മുതൽ 31 വരെ മെയിൻ പരീക്ഷകൾ നടന്നു. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ അഭിമുഖം ഫെബ്രുവരി 27-നാണ് പൂർത്തിയായത്. അഭിമുഖം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഫലം പ്രസിദ്ധികരിച്ചു.
പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിലൂടെ ഫലം പരിശോധിക്കാം. റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരുടെ പേരും റോൾ നമ്പറും ഉൾപ്പെടുത്തിക്കൊണ്ടുള്ള പിഡിഎഫ്, വെബ്സൈറ്റിലെ ‘Final Result’ എന്ന വിഭാഗത്തിൽ ലഭ്യമാണ്.
















