ഇഡ്ഡലി തട്ടിലെ സാൻഡ്‌വിച്ച് കഴിച്ചിട്ടുണ്ടോ. എളുപ്പത്തിൽ നല്ല ടേസ്റ്റിയായി ഉണ്ടാക്കാൻ പറ്റുന്ന സാൻഡ്‌വിച്ചാണിത്.
ആവശ്യമായ സാധനങ്ങൾ
മുട്ട – 2
വെളുത്തുള്ളി – 8-10 അല്ലി
വറ്റൽ മുളക് – 2
ചീസ് സ്ലൈസ്
എലില്ലാത്ത ചിക്കൻ – ആവശ്യത്തിന്
സവാള- 1 (അരിഞ്ഞത്)
കുക്കുമ്പർ, തക്കാളി, കാപ്‌സിക്കം (ഓപ്ഷണൽ)
തൈര് / ഗ്രീക്ക് യോഗർട്ട്
പാൽ
തയ്യാറാക്കാവുന്ന വിധം
ആദ്യം ഒരു ഇഡ്ഡലിത്തട്ട് എടുക്കുക. എല്ലില്ലാത്ത ചിക്കൻ ഉപ്പും മഞ്ഞളും ചേർത്ത് ഒരു ഇഡ്ഡലി തട്ടിൽ വയ്ക്കുക. രണ്ട് മുട്ട പൊട്ടിച്ച് അടുത്ത തട്ടിൽ ഒഴിക്കുക. അടുത്തതിൽ രണ്ട് വറ്റൽ മുളകും വെളുത്തുള്ളിയും ഇടാം. ഇത് അടച്ചു വച്ച് 10 മിനിറ്റ് വേവിക്കണം. വെന്തശേഷം ചിക്കൻ ഒഴികെയുള്ള മറ്റെല്ലാം മിക്‌സിയുടെ ജാറിലേക്ക് ഇടുക. ഒപ്പം ചീസിന്റെ ഒരു സ്ലൈസ്, തൈര് / ഗ്രീക്ക് യോഗേർട്ട്, കുറച്ച് പാൽ, ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി, ഒരു ടീസ്പൂൺ വിനാഗിരി എന്നിവ ചേർത്ത് പേസ്റ്റാക്കുക. സാൻഡ്വിച്ചിന് ആവശ്യമായ മയോണൈസ് റെഡിയായി.
വേവിച്ച ചിക്കൻ നന്നായി ഉടച്ചു എടുക്കണം. അതിലേക്ക് ആവശ്യത്തിന് പച്ചക്കറികൾ ചേർക്കണം. ഒപ്പം മയോണൈസും ചേർത്ത് നന്നായി മിക്‌സ് ചെയ്ത്, ബ്രഡിൽ തേയ്ക്കുക. ബട്ടറിലോ എണ്ണയിലോ ബ്രഡ് ടോസ്റ്റ് ചെയ്തെടുത്താൽ ഹെൽത്തി ഹോം മെയ്ഡ് സാൻഡ്‌വിച്ച് തയ്യാർ.
















