രാവിലത്തെ ചൂടൻ ദോശയും ഇഡ്ഡലിയും തയ്യാറാക്കി ബാക്കി വന്ന മാവ് ഉണ്ടെങ്കിൽ ചായക്കൊപ്പം പലഹാരവും ഡിന്നറും റെഡിയാക്കാം. അതിന് അനുയോജ്യമായ ഒരു റെസിപ്പിയാണ് കുഴിപനിയാരത്തിൻ്റേത്.
ചേരുവകൾ
ഇഡ്ഡലി മാവ്
ഉള്ളി
പച്ചമുളക്
ഇഞ്ചി
കറിവേപ്പില
മല്ലിയില
കടുക്
ഉഴുന്ന്
പരിപ്പ്
കടല പരിപ്പ്
പെരുങ്കായം
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് ഇഡ്ഡലി മാവെടുക്കാം. അതിലേയ്ക്ക് അൽപം വെള്ളം ഒഴിച്ച് നേർപ്പിക്കാം, ആവശ്യമെങ്കിൽ കുറച്ച് ഉപ്പ് ചേർത്തിളക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് എണ്ണ ഒഴിക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം. ഇതിലേയ്ക്ക് ഉഴുന്നും, പരിപ്പും, കടല പരിപ്പും, ചേർത്തു വറുക്കാം. അതിൻ്റെ നിറം മാറി വരുമ്പോൾ മഞ്ഞൾപ്പൊടി, ചേർക്കാം. ശേഷം ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം. അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിയും കറിവേപ്പിലയും ചേർത്തു നിറം മാറുന്നതു വരെ വഴറ്റാം. ഇത് മാവിലേയ്ക്ക് ഒഴിച്ച് കുറച്ച് മല്ലിയില കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് നെയ്യോ എണ്ണയോ പുരട്ടാം. ശേഷം മാവിൽ നിന്നും ആവശ്യത്തിന് ഒഴിച്ച് രണ്ട് മുതൽ മൂന്ന് മിനിറ്റ വേവിക്കാം. ഒരു വശം വെന്തു വരുമ്പോൾ അത് സ്പൂൺ ഉപയോഗിച്ച് മറിച്ചിടാം. ഇരുവശവും വെന്തതിനു ശേഷം ചൂടോടെ വിളമ്പാം. ഒപ്പം തേങ്ങ അല്ലെങ്കിൽ തക്കാളി ചമ്മന്തി കഴിക്കാം.
















